വലപ്പാട് ഗ്രാമ പഞ്ചായത്തിൽ സെലക്‌സ് ഗ്രൂപ്പിന്റെ സഹകരണത്തോടെ ജില്ലാപഞ്ചായത്തുമായി സഹകരിച്ച് രണ്ട് നിലകളിലായി പന്ത്രണ്ട് അപ്പാർട്ട്മെന്റ് ലൈഫ് സമുച്ചയം ഒരുങ്ങുന്നു. വലപ്പാട് ഗ്രാമ പഞ്ചായത്തിൽ പതിനെട്ടാം വാർഡിൽ വാങ്ങിയ 56 സെന്റ് സ്ഥലത്ത് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് സമുച്ചയത്തിന്റെ തറക്കലിട്ട് നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു. സി സി മുകുന്ദൻ എംഎൽഎ അധ്യക്ഷത വഹിച്ചു. വലപ്പാട് ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് ഇരുന്നൂറോളം ഭവന രഹിതർക്കാണ് വീടുകൾ നൽകിയത്. ഇതിന് പുറമെയാണ് സെലക്സ് ഗ്രൂപ്പുമായി സഹകരിച്ച് ഭൂരഹിതർക്കായി ഫ്ളാറ്റ് സമുച്ചയം നിർമിക്കുന്നത്. 56 സെന്റ് സ്ഥലത്ത് രണ്ട് നിലകളിലായി പന്ത്രണ്ട് അപ്പാർട്ട്മെന്റുകളാണ് മൂന്ന് ബ്ലോക്കുകളായി നിർമിക്കുന്നത്. ഓരോ അപ്പാർട്ട്മെന്റും അറുന്നൂറ്റിയമ്പത് ചതുരശ്രഅടി വിസ്‌തീർണ്ണമുള്ളവയാണ്.
ചടങ്ങിൽ സെലക്സ് ഗ്രൂപ്പ് ഗ്ലോബൽ സിഎഫ്ഒ പി യു ഷിഹാബ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ പി എ അഹമ്മദ്, മഞ്ജുള അരുണൻ, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി പ്രസാദ്, വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക്ക്, വൈസ് പ്രസിഡന്റ് വി ആർ ജിത്ത്, വിവിധ പഞ്ചായത്ത് അംഗങ്ങളായ ബിജോഷ് ആനന്ദൻ, മല്ലിക ദേവൻ തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.