13 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 12, 2025
April 10, 2025
April 10, 2025
April 9, 2025
April 9, 2025
April 8, 2025
April 8, 2025
April 7, 2025
April 4, 2025
April 3, 2025

വാളയാര്‍ കേസ് പ്രതി കുട്ടിമധുവിന്റെ മരണം; ഒരാള്‍ അറസ്റ്റില്‍

Janayugom Webdesk
കൊച്ചി
October 26, 2023 9:26 pm

വാളയാര്‍ കേസ് പ്രതി കുട്ടിമധുവിന്റെ മരണത്തില്‍ ഒരാള്‍ അറസ്റ്റില്‍. കരാർ കമ്പനി സൂപ്പർവൈസറായ പെരുമ്പാവൂർ സ്വദേശി നിയാസ് സിപി ആണ് അറസ്റ്റിലായത്. കമ്പനിയിൽ നിന്ന് ചെമ്പ് തകിട് മോഷണം പോയ സംഭവത്തൽ മധുവിനെ സൂപ്പർവൈസർ തടഞ്ഞു വെച്ചതായി പൊലീസ് പറയുന്നു. ഇതിലുള്ള മാനസിക സമ്മർദ്ദമാണ് ആത്മഹത്യക്ക് കാരണമായതെന്നും പൊലീസ് കണ്ടെത്തി.

ഇയാള്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി. ആലുവ ബിനാനി സിങ്ക് ഫാക്ടറിക്കുള്ളില്‍ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വാളയാര്‍ പീഡനക്കേസിലെ നാലാംപ്രതിയാണ് അട്ടപ്പള്ളം സ്വദേശിയായ കുട്ടിമധു. അടച്ചുപൂട്ടിയ ഫാക്ടറിയിലെ ഉപകരണങ്ങളും മണ്ണും നീക്കം ചെയ്യാനും കരാര്‍ നല്‍കിയിരുന്നു. കരാറെടുത്ത കമ്പനികളില്‍ ഒന്നിലെ ജീവനക്കാരനായിരുന്നു കുട്ടിമധു. കഴിഞ്ഞ ദിവസമാണ് കുട്ടിമധു ജോലിക്കായി ബിനാനിപുരത്തെത്തിയത്.

Eng­lish Sum­ma­ry: Wala­yar case accused Kut­ti­mad­hu’s death; One per­son was arrested
You may also like this video

YouTube video player

TOP NEWS

April 12, 2025
April 12, 2025
April 11, 2025
April 11, 2025
April 11, 2025
April 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.