
വാളയാർ അട്ടപ്പള്ളത്ത് അതിഥിത്തൊഴിലാളി റാം നാരായൺ ഭാഗേൽ ആൾക്കൂട്ട മർദനമേറ്റു മരിച്ച സംഭവത്തിൽ രണ്ടുപേർ കൂടി അറസ്റ്റിലായി. അട്ടപ്പള്ളം സ്വദേശികളായ വിനോദ്, ജഗദീഷ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. പൊലീസിന് ലഭിച്ച വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. പ്രതികളിൽ ചിലർ തമിഴ്‌നാട്ടിലേക്ക് കടന്നതായി സൂചനയുള്ളതിനാൽ കോയമ്പത്തൂർ പൊലീസിന്റെ സഹായത്തോടെ അവിടെയും അന്വേഷണം നടക്കുന്നുണ്ട്. കേസിൽ പിടിയിലായ പ്രതികളിൽ നാലുപേർ ബിജെപി അനുഭാവികളാണെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു.
കൊല്ലപ്പെട്ട റാം നാരായണിന്റെ മൃതദേഹം എംബാം ചെയ്ത ശേഷം ജന്മനാടായ ഛത്തീസ്ഗഡിലേക്ക് കൊണ്ടുപോയി. നഷ്ടപരിഹാരം നൽകാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കൾ ആദ്യം നിലപാടെടുത്തിരുന്നു. തുടർന്ന് മന്ത്രി കെ രാജനും ജില്ലാ ഭരണകൂടവും നടത്തിയ ചർച്ചയിൽ 10 ലക്ഷം രൂപയിൽ കുറയാത്ത തുക കേരള സർക്കാർ നഷ്ടപരിഹാരമായി നൽകാമെന്ന് ഉറപ്പുനൽകി. കൂടാതെ ഛത്തീസ്ഗഡ് സർക്കാർ അഞ്ച് ലക്ഷം രൂപയും കുടുംബത്തിന് സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. കുറ്റവാളികൾക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഛത്തീസ്ഗഡ് മുഖ്യമന്ത്രി കേരള സർക്കാരിന് കത്തയച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.