
പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങള്‍ക്കിടയില്‍ വഖഫ് ഭേദഗതി ബില്ലിന്റെ സംയുക്ത സമിതി റിപ്പോർട്ടിന് രാജ്യസഭയിൽ അംഗീകാരം പ്രതിഷേധത്തെ തുടർന്ന് ചെയര്‍പേഴ്സണ്‍ ജഗ്ദീപ് ധന്‍ഖര്‍ സഭാ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.വഖഫ് സ്വത്തുക്കളുടെ രജിസ്‌ട്രേഷന്‍ കാര്യക്ഷമമാക്കാന്‍ ലക്ഷ്യമിട്ടുള്ള ബില്ലിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് രാജ്യസഭാ എംപി മേധ കുല്‍ക്കര്‍ണി മേശപ്പുറത്ത് വച്ചപ്പോള്‍, തങ്ങളുടെ വിയോജിപ്പ് കുറിപ്പുകളുടെ ചില ഭാഗങ്ങള്‍ നീക്കം ചെയ്‌തെന്നു ആരോപിച്ചു പ്രതിപക്ഷ എംപിമാര്‍ മുദ്രാവാക്യം വിളിച്ചു പ്രതിഷേധവുമായി രംഗത്തെത്തി.
ബില്ലിൽ ഒട്ടേറെ എംപിമാർ വിയോജനക്കുറിപ്പ് നൽകിയിരുന്നെന്നും അവ നീക്കം ചെയ്ത് ഭൂരിപക്ഷത്തിന്റെ തീരുമാനവുമായി മാത്രം മുന്നോട്ടുപോകുന്നത് ജനാധിപത്യവിരുദ്ധവും അപലപനീയവുമാണെന്നും രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ പറഞ്ഞു. അതേസമയം, വിയോജനക്കുറിപ്പുകൾ ഒന്നും റിപ്പോർട്ടിൽനിന്ന് നീക്കിയിട്ടില്ലെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു. ഇതേ തുടർന്ന് രാജ്യസഭയിൽനിന്ന് പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങിപ്പോയി. തുടർന്ന് പ്രതിപക്ഷ എംപിമാർ ലോക്സഭ സ്പീക്കർ ഓം ബിർള, മന്ത്രി കിരൺ റിജിജു എന്നിവരുമായി നടത്തിയ ചർച്ചയിൽ വിയോജനക്കുറിപ്പുകൾ ജെപിസി കരട് റിപ്പോർട്ടിൽ പൂർണമായി ഉൾക്കൊള്ളിക്കാൻ ധാരണയായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.