6 January 2026, Tuesday

Related news

January 4, 2026
November 15, 2025
November 15, 2025
November 5, 2025
October 31, 2025
September 30, 2025
September 18, 2025
September 18, 2025
September 15, 2025
August 18, 2025

വഖഫ് ബിൽ ഇന്ത്യൻ ജനാധിപത്യ​ത്തിനെതിരായ ആക്രമണം; എം കെ സ്റ്റാലിൻ

Janayugom Webdesk
ചെന്നൈ
April 3, 2025 2:03 pm

വഖഫ് ബിൽ ഇന്ത്യൻ ജനാധിപത്യ​ത്തിനെതിരായ ആക്രമണം എന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു. പ്രതിഷേധിത്തിന്‍റെ ഭാഗമായി സ്റ്റാലിൻ ഉൾപ്പടെയുള്ള ഡി എം കെ എം എൽ എമാർ കറുത്ത ബാഡ്ജണിഞ്ഞാണ് നിയമസഭയിൽ എത്തിയത്. ബിൽ ഇന്ത്യയുടെ അഖണ്ഡതക്കെതിരായ നീക്കമാണ്. നിരവധി രാഷ്ട്രീയപാർട്ടികളാണ് വഖഫ് ബില്ലിനെ എതിർത്തത്. 232 പാർലമെന്റ് അംഗങ്ങൾ ബില്ലിനെ എതിർത്ത് വോട്ട് ചെയ്തു. 288 ​പേർ അനുകൂലമായി വോട്ട് ചെയ്യുകയും ചെയ്തു. ബില്ലിനെ എതിർക്കുന്ന അംഗങ്ങളുടെ എണ്ണം ഉയർന്നിട്ടും ഭേദഗതികളില്ലാതെയാണ് ബിൽ പാസാക്കിയത്. ഇതിനെതിരെ നിയമസഭയിൽ പ്രമേയം പാസാക്കുകയാണെന്നും സ്റ്റാലിൻ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം പുലർച്ചെയോടെയാണ് വഖഫ് ഭേദഗതി ബിൽ പാസാക്കിയത്. പ്രതിപക്ഷം വലിയ എതിർപ്പ് ഉയർത്തിയെങ്കിലും അതൊന്നും പരിഗണിക്കാതെയായിരുന്നു ബിൽ പാസാക്കിയത്. ബില്ലിൽ പ്രതിപക്ഷം ഭേദഗതികൾ നിർദേശിച്ചുവെങ്കിലും അതെല്ലാം തള്ളുകയായിരുന്നു. 

Kerala State - Students Savings Scheme

TOP NEWS

January 6, 2026
January 6, 2026
January 6, 2026
January 6, 2026
January 6, 2026
January 6, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.