23 January 2026, Friday

Related news

January 23, 2026
January 22, 2026
January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 17, 2026

വഖഫ് പ്രതിഷേധം; മുർഷിദാബാദിൽ 3 പേർ കൊല്ലപ്പെട്ടു

Janayugom Webdesk
കൊൽക്കത്ത
April 12, 2025 9:40 pm

പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ, വിവാദമായ വഖഫ് ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധവുമായി ബന്ധപ്പെട്ടുണ്ടായ അക്രമാസക്തമായ സംഘർഷത്തിൽ 3 പേർ കൊല്ലപ്പെട്ടു. മുസ്ലീം ഭൂരിപക്ഷ പ്രദേശമായ മുർഷിദാബാദിൽ ഇന്നലെയുണ്ടായ അക്രമാസക്തമായ സംഭവങ്ങളിൽ 118 പേരെ അറസ്റ്റ് ചെയ്തു. 

രണ്ട് പേർ ഏറ്റുമുട്ടലിലും രണ്ട് പേർ വെടിവയ്പ്പിലും കൊല്ലപ്പെട്ടുവെന്ന് അഡീഷണൽ ഡയറക്ടർ ജനറൽ ജാവേദ് ഷമീം പറഞ്ഞു. 

ജംഗിപൂരിൽ കേന്ദ്രസേനയെ വിന്യസിക്കാൻ കൊൽക്കത്തയിലെ പ്രത്യേക ബഞ്ച് ഉത്തരവിട്ടിട്ടുണ്ട്. 

ത്രിപുരയിലെ ഉനകോട്ടി ജില്ലയിൽ വഖഫ് ബില്ലിനെതിരെ നടന്ന പ്രതിഷേധ റാലി അക്രമാസക്തമാകുകയും 18ഓളം പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു. 

അതേസമയം ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, തൻറെ സംസ്ഥാനത്ത് വഖഫ് നിയമം നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാരാണ് നിയമം കൊണ്ടുവന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി, സമാധാനത്തിനും ഐക്യത്തിനുമായി അപേക്ഷിച്ചു. അതോടൊപ്പം തന്നെ കലാപത്തിന് പ്രേരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നൽകി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.