25 February 2026, Wednesday

Related news

February 25, 2026
February 25, 2026
February 22, 2026
February 19, 2026
February 16, 2026
February 14, 2026
February 13, 2026
February 12, 2026
February 8, 2026
February 8, 2026

കോണ്‍ഗ്രസിന് മുന്നറിയിപ്പ് ; നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഗിന് കൂടുതല്‍ സീറ്റില്‍ മത്സരിക്കാന്‍ അര്‍ഹതയുണ്ടെന്ന് കുഞ്ഞാലിക്കുട്ടി

2011ല്‍ ഉപമുഖ്യമന്ത്രിയാകുന്നോയെന്ന് ഉമ്മന്‍ചാണ്ടി ചോദിച്ചതായും ലീഗ് നേതാവ്
Janayugom Webdesk
തിരുവനന്തപുരം
February 25, 2026 4:07 pm

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീലീഗിന് കൂടുതല്‍ സീറ്റില്‍ മത്സരിക്കാന്‍ അര്‍ഹതയുണ്ടെന്ന് പാര്‍ട്ടി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ഇക്കാര്യം ലീഗ് പ്രസിഡന്റ് തന്നെ വ്യക്തമാക്കിയതാണെന്നം, കോണ്‍ഗ്രസ് ഉദാരമായി ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞാലിക്കുട്ടി കോണ്‍ഗ്രസിനുള്ള മുന്നറിയിപ്പാട്ടാണ് ഇക്കാര്യം വ്യക്തമാക്കിയതെന്നും രാഷ്ട്രീയ വൃത്തങ്ങള്‍ പറയുന്നു. അഞ്ചാം മന്ത്രിസ്ഥാനം ഒറ്റപ്പെട്ട സംഭവമാണ്.

ലീ​ഗ് ഒരു കാലത്തും തർക്കങ്ങളുണ്ടാക്കാറില്ല. ഉപമുഖ്യമന്ത്രി സ്ഥാനവും ലീ​ഗ് ആവശ്യപ്പെട്ടിട്ടില്ല. 2011ൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി തന്നോട് ഉപമുഖ്യമന്ത്രിയാകുന്നോ എന്ന് ചോദിച്ചു. നാട്ടകം ​ഗസ്റ്റ് ഹൗസിൽവെച്ചായിരുന്നു അന്നത്തെ കൂടിക്കാഴ്ച. പിന്നീട്, ഹൈദരലി തങ്ങളുമായി കൂടിയാലോചിച്ചശേഷം ആ സ്ഥാനം വേണ്ടെന്ന് താൻ പറയുകയായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറയുന്നു. ഒരു സ്വാകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറയുകയായിരുന്നു അദ്ദേഹം .

കോൺ​ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനമോഹികളെക്കുറിച്ചുള്ള ചോദ്യത്തിന് ഭരണം കിട്ടിയാലല്ലേ സ്ഥാനങ്ങളുള്ളൂ എന്നായിരുന്നു കു‍ഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. യുഡിഎഫിന് ഭരിക്കാൻ ആവശ്യമായ സീറ്റിൽ ജയിക്കുകയാണ് ലീ​ഗിന്റെ ലക്ഷ്യം. എന്നാൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അവകാശപ്പെട്ട 100 സീറ്റിനെക്കുറിച്ച് കുഞ്ഞാലിക്കുട്ടി പരാമർശിച്ചതേയില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.