27 February 2026, Friday

വാഷിങ്ടണ്‍ പോസ്റ്റ് സിഇഒ രാജിവച്ചു

Janayugom Webdesk
വാഷിങ്ടണ്‍
February 8, 2026 10:00 pm

കൂട്ടപിരിച്ചുവിടലിന് പിന്നാലെ വാഷിങ്ടണ്‍ പോസ്റ്റ് സിഇഒയും പ്രസാധകനുമായ വില്‍ ലൂയിസ് രാജിവച്ചു. ജീവനക്കാര്‍ക്കയച്ച കത്തിലാണ് ലൂയിസ് രാജിവിവരം പ്രഖ്യാപിച്ചത്. മാറി നില്‍ക്കേണ്ട ശരിയായ സമയം എന്ന് വ്യക്തമാക്കിയാണ് രാജി. ലൂയിസിന്റെ രാജി പ്രഖ്യാപനത്തിന് പിന്നാലെ വാഷിങ്ടണ്‍ പോസ്റ്റിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ ജെഫ് ഡി ഒനോഫ്രിയോയെ താല്‍ക്കാലിക സിഇഒ ആയി നിയമിച്ചു. വാഷിങ്ടൺ പോസ്റ്റിന്റെ സുസ്ഥിരമായ ഭാവി ഉറപ്പാക്കുന്നതിനായി ബുദ്ധിമുട്ടുള്ള ചില തീരുമാനങ്ങൾ സ്വീകരിക്കേണ്ടിവന്നെന്നും ലൂയിസിന്റെ സന്ദേശത്തിലുണ്ടായിരുന്നു. 

രണ്ട് പാരഗ്രാഫ് മാത്രമുള്ള ഇമെയിൽ സന്ദേശത്തിൽ കൂടുതൽ വിവരങ്ങളൊന്നും അദ്ദേഹം സൂചിപ്പിച്ചിട്ടില്ല. ദിവസങ്ങൾക്ക് മുൻപുണ്ടായ കൂട്ടപിരിച്ചുവിടൽ പ്രഖ്യാപിച്ച യോഗത്തിൽ വിൽ ലൂയിസ് പങ്കെടുത്തിരുന്നില്ല. നേരത്തേ വാൾസ്ട്രീറ്റ് ജേണലിൽ ഉന്നതപദവി വഹിച്ചിരുന്ന വിൽ ലൂയിസ് 2024 ജനുവരിയിലാണ് വാഷിങ്ടൺ പോസ്റ്റിൽ ചുമതലയേറ്റത്. സ്ഥാപനത്തിലെ പുനഃക്രമീകരണങ്ങളുടെ ഭാഗമായി ന്യൂസ് റൂമുകളിൽനിന്നുള്ള പല പിരിച്ചുവിടലുകളും എക്‌സിക്യൂട്ടീവ് എഡിറ്റർ സാലി ബുസ്ബിയുടെ രാജിയുമെല്ലാം ലൂയിസിന്റെ കാലയളവിലായിരുന്നു. അതേസമയം, വാഷിങ്ടൺ പോസ്റ്റിലെ മാധ്യമപ്രവർത്തകരുടെ സംഘടനയായ ‘വാഷിങ്ടൺ പോസ്റ്റ് ഗിൽഡ്’ വിൽ ലൂയിസിന്റെ രാജിയെ സ്വാഗതംചെയ്തു. രു മഹത്തായ അമേരിക്കൻ പത്രസ്ഥാപനത്തെ തകർക്കാൻ ശ്രമിച്ചതായിരിക്കും അദ്ദേഹത്തിന്റെ ശേഷിപ്പെന്ന് വാഷിങ്ടൺ പോസ്റ്റ് ഗിൽഡ് പ്രസ്താവനയിൽ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.