5 January 2025, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 17, 2024
December 3, 2024
November 24, 2024
November 12, 2024
October 27, 2024
October 21, 2024
October 12, 2024
September 20, 2024
September 2, 2024

ഇടുക്കി ഡാമിലെ ജലനിരപ്പ് 2400 അടി; ഈ വർഷത്തെ ഏറ്റവും ഉയർന്ന ജലനിരപ്പ്

Janayugom Webdesk
തൊടുപുഴ
November 20, 2021 10:33 pm

ഇടുക്കി ഡാമിലെ ജലനിരപ്പ് 2400 അടിയിലെത്തി. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഈ വർഷത്തെ ഏറ്റവും ഉയർന്ന ജലനിരപ്പായ 2400 അടിയിൽ എത്തിയത്. 2403 അടിയാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ പെയ്തതിനെ തുടർന്നും മുല്ലപ്പെരിയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്ന് 140 അടിയിൽ എത്തിയതിനെ തുടർന്ന് ഡാമിന്റെ രണ്ട് ഷട്ടറുകൾ 30 സെന്റീമീറ്റർ വീതം ഉയർത്തിയതും ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരാൻ കാരണമായി. 

ജലനിരപ്പ് ഉയർന്നതോടെ ചെറുതോണി ഡാമിന്റെ മൂന്നാമത്തെ ഷട്ടർ 80 സെന്റീമീറ്റർ ഉയർത്തി എൺപതിനായിരം ഘനയടി വെള്ളം ഒഴുക്കി വിടുന്നുണ്ട്. മുല്ലപ്പെരിയാർ ഡാമിന്റെ 3,4 സ്പിൽവേകൾ 30 സെന്റീമീറ്റർ വീതം ഉയർത്തി സെക്കൻഡിൽ 60,000 ഘനയടിവെള്ളമാണ് ഒഴുക്കി വിടുന്നത്. തമിഴ്‌നാട് 2300 ഘനയടി വെള്ളം ടണൽവഴി കൊണ്ടുപോകുന്നുണ്ട്. 3081 ഘനയടി വെള്ളമാണ് ഡാമിലേക്ക് ഇപ്പോൾ ഒഴുകിയെത്തുന്നത്. ഇടുക്കിഡാമിൽ ജലനിരപ്പ് 2400 അടി പിന്നിട്ടതോടെ മൂലമറ്റം പവർ ഹൗസിൽ ഉല്പാദനം പൂർണ്ണതോതിലാക്കിയിട്ടുണ്ട്. 

ENGLISH SUMMARY:Water lev­el in Iduk­ki Dam 2400 feet
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.