
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് താഴുന്നു. അണക്കെട്ട് തുറക്കുന്ന സമയത്ത് 136. 25 ആയിരുന്നു മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്. അന്ന് പതിമൂന്ന് ഷട്ടറുകളും 10 സെന്റീ മീറ്ററായിരുന്നു ഉയര്‍ത്തിയിരുന്നത്. എന്നാല്‍ അതിന് ശേഷം, അണക്കെട്ടിലേയ്ക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് വര്‍ധിക്കുകയും ജലനിരപ്പ് ഉയരുകയും ചെയ്തു.
ജലനിരപ്പ് 136. 40 അടിയിലേയ്ക്ക് ഉയര്‍ന്നതോടെ പെരിയാറിലേയ്ക്ക് സ്പില്‍വേ ഷട്ടറുകള്‍ വഴി ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് തമിഴ്‌നാട് വര്‍ദ്ധിപ്പിക്കുകയും ചെയ്തു. പത്ത് സെന്റീമീറ്റര്‍ ഉയര്‍ത്തിയിരുന്ന ഷട്ടറുകള്‍ 30 സെന്റീമീറ്ററാക്കി. പിന്നീട് പുറത്തേയ്ക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവില്‍ കുറവ് വരുത്തിയിരുന്നില്ല. എന്നാല്‍ ഇപ്പോൾ മുല്ലപ്പെരിയാറിലെ ജലനിരപ്പ് വീണ്ടും 136. 25ലേക്ക് എത്തിയിട്ടുണ്ട്.
ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവിലും കുറവുണ്ട്. നിലവില്‍ 1505. 47 ഘന അടി ജലമാണ് സെക്കന്റില്‍ അണക്കെട്ടിലേയ്ക്ക് ഒഴുകിയെത്തുന്നത്. നിലവില്‍ 2117 ഘന അടി യാണ് തമിഴ്‌നാട് ടണല്‍ വഴിയും കൊണ്ടുപോകുന്നുണ്ട്. അതിനാല്‍ തന്നെ മുല്ലപ്പെരിയാറില്‍ അശങ്കകളില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.