8 January 2026, Thursday

Related news

January 4, 2026
December 31, 2025
December 31, 2025
December 29, 2025
December 29, 2025
December 29, 2025
December 28, 2025
December 27, 2025
December 27, 2025
December 26, 2025

വാട്ടര്‍ മീറ്റര്‍ കബീര്‍ വീണ്ടും അറസ്റ്റില്‍; രാത്രികാലങ്ങളില്‍ നഗ്നനായി നടന്ന് മോഷണം

Janayugom Webdesk
മലപ്പുറം
February 28, 2023 4:26 pm

രാത്രിയില്‍ നഗ്നനായി നടന്ന് ആളുകളെ ഭയപ്പെടുത്തി പിടിയിലായ കുപ്രസിദ്ധ മോഷ്ടാവ് വാട്ടര്‍ മീറ്റര്‍ കബീര്‍ വീണ്ടും പൊലീസ് പിടിയില്‍. ഈ കേസില്‍ റിമാന്‍ഡ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെയാണ് പുതിയ മോഷണക്കേസില്‍ കബീര്‍ അറസ്റ്റിലാവുന്നത്.

തിങ്കളാഴ്ച പുലര്‍ച്ചെ മലപ്പുറം കോട്ടക്കലിന് സമീപം എടരിക്കോട് എംഎം വെജിറ്റബിള്‍സ് ആന്‍ഡ് ഫ്രൂട്ട്‌സ് എന്ന സ്ഥാപനത്തിന്റെ പൂട്ട് തകര്‍ത്താണ് മോഷണം നടത്തിയത്. തമിഴ്‌നാട് ഗൂഡല്ലൂര്‍ സ്വദേശിയായ മേലേത്ത് വീട്ടില്‍ അബ്ദുല്‍ കബീര്‍ (50) പിടിയിലായത്. പതിനഞ്ചോളം മോഷണക്കേസുകളില്‍ ഇയാള്‍ പ്രതിയാണ്. മോഷണം നടന്ന് മണിക്കൂറുകള്‍ക്കകമാണ് കോട്ടക്കല്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്.

രാത്രിയില്‍ ഒരു പ്രദേശത്ത് ആളില്ലാത്ത വീടുകളും കടകളും കുത്തിത്തുറന്ന് പരമാവധി മോഷണം നടത്തുന്ന രീതിയാണ് പ്രതിക്കുള്ളതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം കണ്ണൂരിലാണ് രാത്രിയില്‍ നഗ്‌നനായി നടന്ന് ജനങ്ങളെ ഭയപ്പാടിലാഴ്ത്തിയ ശേഷം വീടുകള്‍ കുത്തിത്തുറന്ന് മോഷണ പരമ്പര നടത്തിയ കേസില്‍ ഇയാള്‍ പിടിയിലാവുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Eng­lish Summary;Water meter Kabir arrest­ed again; Steal­ing by walk­ing naked at night
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.