അറ്റകുറ്റപ്പണികളുടെ ഭാഗമായി തിരുവന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏപ്രിൽ 15ന് രാത്രി മുതൽ 16ന് രാവിലെ വരെ ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. നഗരത്തിൽ ഉള്ളൂർ- കേശവദാസപുരം റോഡിൽ അഹല്യ കണ്ണാശുപത്രിക്കു മുൻപിൽ പൈപ്പിൽ ഉണ്ടായ ചോർച്ച അടിയന്തിരമായി പരിഹരിക്കുന്നതിന് വേണ്ടിയാണ് നിയന്ത്രണം. പരുത്തിപ്പാറ, കേശവദാസപുരം, പട്ടം, ഉള്ളൂർ, കൊച്ചുള്ളൂർ, മെഡിക്കൽ കോളേജ്, പട്ടം — ചാലക്കുഴി പാലം റോഡ് ഭാഗങ്ങളിൽ പൂർണമായോ ഭാഗികമായോ ശുദ്ധജലവിതരണം തടസ്സപ്പെടും എന്നാണ് അറിയിപ്പ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.