19 September 2024, Thursday
KSFE Galaxy Chits Banner 2

Related news

September 17, 2024
September 16, 2024
September 16, 2024
September 10, 2024
September 8, 2024
September 4, 2024
September 3, 2024
September 2, 2024
August 30, 2024
August 29, 2024

വയനാട് ദുരന്തം: ദുരന്ത നിവാരണ മാര്‍ഗ്ഗരേഖ കൊണ്ടുവരുമെന്ന് കേന്ദ്ര മന്ത്രാലയം

Janayugom Webdesk
തിരുവനന്തപുരം
August 14, 2024 10:49 am

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി ദുരന്ത നിവാരണ മാര്‍ഗ്ഗരേഖ കൊണ്ടുവരുമെന്ന് കേന്ദ്ര വാണിജ്യമന്ത്രാലയം. നിലവില്‍ വന്‍കിട പദ്ധതികള്‍ക്ക് മാത്രമാണ് ദുരന്തനിവാരണ മാര്‍ഗ്ഗരേഖ നിര്‍ബന്ധമുള്ളത്.ഇത് പരിഷ്‌കരിച്ച് നഗര വികസനത്തിനും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുവെന്നും കേന്ദ്ര വാണിജ്യ‑അന്താരാഷ്ട്ര വ്യാപാര വികസന വകുപ്പ് ഡയറക്ടര്‍ എസ് സി കരോള്‍ പറഞ്ഞു.

പ്രധാനമന്ത്രി ഗതിശക്തി പദ്ധതികളുടെ അവലോകനയോഗത്തിനുശേഷമാണ് മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. വിഴിഞ്ഞം പദ്ധതിയുടെ ഗുണം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കാന്‍ പദ്ധതി തയ്യാറാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും. നിലമ്പൂർ കുമ്പളപ്പാറ ഭാഗത്ത് നിന്നും മൂന്ന് ശരീരഭാഗങ്ങൾ കൂടി ഇന്നലെ കണ്ടെത്തിയിട്ടുണ്ട്‌.

നിലമ്പൂര്‍ ‑വയനാട് അതിർത്തി വന മേഖലകൾ‍ കേന്ദ്രീകരിച്ചാണ്‌ ഇന്നും കൂടുതൽ തിരച്ചിൽ നടക്കുക.ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചിലില്‍ ചൊവ്വാഴ്ച നിലമ്പൂർ കുമ്പളപ്പാറ ഭാഗത്ത് നിന്നും മൂന്ന് ശരീരഭാഗങ്ങൾ കൂടി കണ്ടെത്തിയിരുന്നു. ഇത് മനുഷ്യരുടെതാണോ എന്ന് സ്ഥിരീകരണമില്ല.ആശുപത്രിയിലെത്തിച്ച ശരീരഭാഗങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കും.നിലമ്പൂര്‍ ‑വയനാട് മേഖലകളില്‍ ചൊവ്വാഴ്ചയും തെരച്ചിൽ ഊര്‍ജ്ജിതമായിരുന്നു.എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്‌സ്, സിവില്‍ ഡിഫന്‍സ്, പോലീസ്, വനം വകുപ്പ് സേനാ വിഭാഗങ്ങളും സന്നദ്ധ പ്രവര്‍ത്തകരും തെരച്ചിലില്‍ വ്യാപൃതരായിരുന്നു. 

ഉരുൾപൊട്ടൽ ദുരന്തത്തിൽ 231 മൃതദേഹങ്ങളും 206 ശരീരഭാഗങ്ങളുമാണ് ഇതിവരെ കണ്ടെത്തിയത്.മേപ്പാടിയില്‍ നിന്നും 151 മൃതദേഹങ്ങളും നിലമ്പൂരില്‍ നിന്നും 80 മൃത ദേഹങ്ങളുമാണ് കണ്ടെത്തിയത്. മേപ്പാടിയില്‍ നിന്ന് 39 ശരീരഭാഗങ്ങളും നിലമ്പൂരില്‍ നിന്ന് 167 ശരീഭാഗങ്ങളും കണ്ടെത്തിയിരുന്നു.

മുണ്ടക്കൈ – ചൂരല്‍മല ദുരന്ത പ്രദേശങ്ങളില്‍ 260 സന്നദ്ധ പ്രവര്‍ത്തകരാണ് ചൊവ്വാഴ്ച സേനാ വിഭാഗങ്ങള്‍ക്കൊപ്പം തെരച്ചിലില്‍ അണിനിരന്നത്.ചൂരല്‍മല പാലത്തിന് താഴ് ഭാഗത്തായി വനത്തിലൂടെ ഒഴുകുന്ന പുഴയുടെ തീരങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയിരുന്നു.മലപ്പുറം ജില്ലയിലെ ചാലിയാറില്‍ ചൊവ്വാഴ്ചയും വിശദമായ തെരച്ചില്‍ തുടര്‍ന്നു.

Eng­lish Summary
Wayanad dis­as­ter: Cen­tral Min­istry to bring dis­as­ter man­age­ment guidelines

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.