23 January 2026, Friday

Related news

January 23, 2026
January 19, 2026
January 10, 2026
January 6, 2026
January 4, 2026
January 3, 2026
December 30, 2025
December 30, 2025
December 24, 2025
December 24, 2025

വയനാട് ദുരന്തം; സഹായ ഹസ്തവുമായി സിവില്‍ പൊലീസ് റാങ്ക് ലിസ്റ്റില്‍പ്പെട്ട ഉദ്യോഗാർത്ഥികളും

Janayugom Webdesk
തിരുവനന്തപുരം
August 2, 2024 7:10 pm

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്നു പോയ ജനതയ്ക്കായി ഒരുമിച്ച് 537/2022 സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റിലെ നിയമനം കാത്തു നിൽക്കുന്ന ഉദ്യോഗാർത്ഥികളും. വയനാട് ചൂരൽ മലയിലെ ജനങ്ങളെ ജീവിതത്തിലേക്ക് തിരികെ കൈ പിടിച്ചു ഉയർത്തുവാൻ സിവിൽ പൊലീസ് ഓഫീസേഴ്സ് റാങ്ക് ലിസ്റ്റിലെ 7 ബറ്റാലിയനിലെയും ഉദ്യോഗാർഥികൾ ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ച തുകയായ 132000 രൂപ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് കൈമാറി. വയനാട് ജനതയുടെ കണ്ണുനീർ ഒപ്പുവാൻ സർക്കാരിന്റെ കൂടെ ചേർന്ന് തങ്ങളാൽ ചെയ്യാൻ കഴിയാവുന്ന ഏത് പ്രവൃത്തിയും ചെയ്യുവാൻ തയ്യാറാണെന്നും തുക കൈമാറിയ ശേഷം ഉദ്യോഗാർഥികൾ അദ്ദേഹത്തിന് ഉറപ്പ് നൽകി.

Eng­lish Sum­ma­ry: Wayanad land­slide; Can­di­dates List­ed in Police Rank with Help­ing Hand
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.