4 January 2026, Sunday

Related news

January 3, 2026
November 22, 2025
November 7, 2025
October 18, 2025
October 8, 2025
September 2, 2025
August 26, 2025
August 19, 2025
August 18, 2025
August 18, 2025

വയനാടിന് ആവശ്യം ജനങ്ങളോടൊപ്പം നിൽക്കുന്നവരെ: മന്ത്രി ജി ആർ അനിൽ

Janayugom Webdesk
കല്പറ്റ
October 29, 2024 12:22 pm

വയനാടിന് ആവശ്യം കൂടെ നിൽക്കുന്ന ജനപ്രതിനിധികളെയാണെന്ന് മന്ത്രി ജി ആർ അനിൽ. എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള ഏറനാട് മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വയനാട് നേരിട്ട ദുരന്തഘട്ടത്തിലടക്കം യാതൊരു ഇടപെടലുകളും നടത്താത്ത ജനപ്രതിനിധിയായിരുന്നു രാഹുൽ ഗാന്ധി. ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹരിക്കുവാൻ ശ്രമിക്കുന്നവരാകണം ജനപ്രതിനിധികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര സർക്കാർ ശത്രുതാ മനോഭാവത്തോടെ കേരളത്തെ അകറ്റിനിർത്തിയപ്പോൾ മൗനം പാലിച്ച ജനപ്രതിനിധിയാണ് രാഹുൽഗാന്ധി. വർഷങ്ങളായുള്ള പൊതുപ്രവർത്തന പരിചയവും കാർഷികരംഗത്തെ ഇടപെടലുകളുമുള്ള സത്യൻ മൊകേരി വിജയിക്കേണ്ടത് വയനാടിന്റെ ഭാവിക്ക് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഭാസ്കരൻ അധ്യക്ഷനായി. ഷഫീർ സ്വാഗതം പറഞ്ഞു. സി പ്രദീപ് കുമാർ, വി ശശി എംഎൽഎ, ഇ എസ് ബിജിമോൾ, കെ കെ ദൂര, ജോണി, എ മനീദ, പി വി അജ് അബ്ദുള്ള, നാസർ പുൽപ്പറ്റ തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.