5 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 5, 2025
April 4, 2025
April 4, 2025
April 3, 2025
April 3, 2025
April 3, 2025
April 3, 2025
April 2, 2025
April 2, 2025
April 2, 2025

വയനാട് പുനരധിവാസം രണ്ടാംഘട്ട കരട് ബി പട്ടികയിൽ 70 കുടുംബങ്ങൾ

Janayugom Webdesk
കല്പറ്റ
March 3, 2025 10:39 pm

മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കാനുള്ള ഗുണഭോക്തൃ പട്ടികയുടെ രണ്ടാംഘട്ട കരട് 2- ബി പട്ടിക പ്രസിദ്ധീകരിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11,12 വാർഡുകളിലെ 70 പേരാണ് രണ്ടാംഘട്ട പട്ടികയിൽ ഉൾപ്പെട്ടത്. പത്തിൽ 18 പേരും 11ൽ 37 പേരും 12ൽ 15 പേരുമാണ് കരട് പട്ടികയിലുള്ളത്. ഒന്നാംഘട്ടമായി ഇറങ്ങിയ പട്ടികയിൽ 242 കുടുംബങ്ങളായിരുന്നു ഉൾപ്പെട്ടത്. രണ്ടാംഘട്ട കരട് എ പട്ടികയിൽ 81 കുടുംബങ്ങൾ ഉൾപ്പെട്ടു. ഇതോടെ ഇതിനകം പട്ടികയിൽ ഉൾപ്പെട്ട കുടുംബങ്ങളുടെ എണ്ണം 393 ആയി. 

രണ്ടാം ഘട്ട എ, ബി പട്ടിക സംബന്ധിച്ച് പരാതികൾ ഉന്നയിക്കാൻ ഇനിയും സമയം നൽകിയതിനാൽ അന്തിമ പട്ടിക വരുമ്പോൾ എണ്ണത്തിൽ നേരിയ മാറ്റങ്ങളുണ്ടായേക്കുമെന്നാണ് വിവരം. നോ ഗോ സോണിന് പുറത്ത് സ്ഥിതി ചെയ്യുന്ന ദുരന്തം കാരണം ഒറ്റപ്പെട്ടുപോകുന്ന വീടുകൾ, നോ ഗോ സോൺ പരിധിയിൽ നിന്ന് 50 മീറ്ററിനുള്ളിൽ പൂർണമായി ഒറ്റപ്പെട്ട വീടുകൾ എന്നിവയിലുള്ളവരെയാണ് രണ്ടാംഘട്ട പട്ടികയിലേക്ക് പരിഗണിച്ചത്.
പൊതുജനങ്ങൾക്ക് കളക്ടറേറ്റ്, മാനന്തവാടി റവന്യൂ ഡിവിഷൻ ഓഫിസ്, വൈത്തിരി താലൂക്ക് ഓഫിസ്, വെള്ളരിമല വില്ലേജ് ഓഫിസ്, മേപ്പാടി ഗ്രാമപഞ്ചായത്ത്, തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും വെബ്സൈറ്റുകളിലും പട്ടിക പരിശോധിക്കാം. രണ്ടാംഘട്ട കരട് 2- ബി പട്ടിക സംബന്ധിച്ച പരാതികളും ആക്ഷേപങ്ങളും ഈമാസം 13 വൈകിട്ട് അഞ്ച് വരെ വൈത്തിരി താലൂക്ക് ഓഫിസ്, കളക്ടറുടെ ഓഫിസ്, മേപ്പാടി ഗ്രാമപഞ്ചായത്ത് ഓഫിസ്, വെള്ളരിമല വില്ലേജ് ഓഫിസുകളിലും subcollectormndy@gmail.com ലും സ്വീകരിക്കും. ആക്ഷേപങ്ങളിൽ സബ് കളക്ടർ സ്ഥല പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കുമെന്നും കളക്ടർ ഡി ആർ മേഘശ്രീ അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.