22 January 2026, Thursday

Related news

January 22, 2026
January 20, 2026
January 16, 2026
January 16, 2026
January 15, 2026
January 11, 2026
January 10, 2026
January 4, 2026
January 2, 2026
January 1, 2026

വയനാട് ദുരന്തം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് തുക സമാഹരിക്കുവാന്‍ സിപിഐ പ്രവര്‍ത്തകരും രംഗത്ത്

Janayugom Webdesk
ആലപ്പുഴ
August 4, 2024 11:20 am

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിപിഐ സംസ്ഥാന കൗൺസിൽ നൽകുന്ന സംഭാവനയിലേക്ക് തുക സംഭരിക്കുവാൻ സിപിഐ പ്രവർത്തകർ ഭവന സന്ദർശനം നടത്തി. കൂടാതെ പ്രധാന മാർക്കറ്റുകളും കച്ചവട കേന്ദ്രങ്ങളും സന്ദർശിച്ചു. പാർട്ടി, ബഹുജന സംഘടനാ നേതാക്കളും ജനപ്രതിനിധികളും നേതൃത്വം നൽകി. ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് പൊള്ളേത്തൈയിലും, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ഡി സുരേഷ് ബാബു പൂച്ചാക്കലും ദീപ്തി അജയകുമാർ വടക്കനാര്യാടും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എസ് ശിവപ്രസാദ് വയലാറിലും ചേർത്തല മണ്ഡലം സെക്രട്ടറി എം സി സിദ്ധാർത്ഥൻ ചേർത്തല വെസ്റ്റിലും നേതൃത്വം നൽകി. 

ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ ജി സന്തോഷ് പത്തിയൂരിലും, ഭരണിക്കാവ് മണ്ഡലം സെക്രട്ടറി എൻ ശ്രീകുമാർ കരീലകുളങ്ങരയിലും ആലപ്പുഴ മണ്ഡലം സെക്രട്ടറി പി കെ സദാശിവൻപിള്ള മുല്ലയ്ക്കലും നഗരസഭാ വൈസ് ചെയർമാൻ പി എസ് എം ഹുസൈൻ സിവിൽ സ്റ്റേഷൻ വാർഡിലും നേതൃത്വം നൽകി. ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ സി എ അരുണ്‍കുമാര്‍ വെട്ടിയാറിലും എം കെ ഉത്തമൻ തൈക്കാട്ടുശേരിയിലും കെ എസ് രവി ചുനക്കരയിലും കെ കാർത്തികേയൻ ഹരിപ്പാട് നഗരത്തിലും ഹരിപ്പാട് മണ്ഡലം സെക്രട്ടറി സി വി രാജീവ് പല്ലനയിലും കായംകുളം മണ്ഡലം സെക്രട്ടറി എ എസ് സുനിൽ കായംകുളത്തും നേതൃത്വം നൽകി. 

Eng­lish Sum­ma­ry: Wayanad Tragedy; CPI work­ers are also on hand to col­lect mon­ey for the Chief Min­is­ter’s relief fund

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.