26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 20, 2024
December 13, 2024
December 10, 2024
December 7, 2024
December 6, 2024
December 5, 2024
December 5, 2024
December 5, 2024

വയനാട് ദുരന്തം; പാക്കേജ് നടപ്പിലാക്കുമെന്ന് കേന്ദ്ര ധനമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
November 25, 2024 10:40 pm

വയനാട് ദുരന്തത്തിനുള്ള കേന്ദ്ര സർക്കാർ പാക്കേജ് സമയബന്ധിതമായി അംഗീകരിച്ച് നടപ്പിലാക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ കേരളത്തിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസിനെ പാർലമെന്റിൽ നടന്ന ചർച്ചയിൽ അറിയിച്ചു. കേന്ദ്രസർക്കാരിന്റെ ഉന്നത ഉദ്യോഗസ്ഥരുടെ സംഘം കഴിഞ്ഞ ഓഗസ്റ്റ് എട്ട്, ഒമ്പത്, 10 തീയതികളിൽ വയനാട് സന്ദർശിക്കുകയും, കേരള ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവരുമായി ആശയവിനിമയം നടത്തിയതിനുശേഷം റിപ്പോർട്ട് ആഭ്യന്തരമന്ത്രി, ധനകാര്യമന്ത്രി, കൃഷിമന്ത്രി എന്നിവരുടെ സബ് കമ്മിറ്റിക്ക് സമർപ്പിച്ചിട്ടുണ്ടെന്നും നിർമ്മലാ സീതരാമൻ അറിയിച്ചു. 

അതോടൊപ്പം കേരള സർക്കാരിന്റെയും വിശദമായ റിപ്പോർട്ടുകൾ കേന്ദ്രത്തിന് ലഭിച്ചിട്ടുണ്ട്. ഈ റിപ്പോർട്ടുകൾ പരിശോധിച്ച് വയനാടിന് നൽകേണ്ട പ്രത്യേക കേന്ദ്ര സഹായം ഉടൻ പ്രഖ്യാപിക്കുമെന്ന് നിർമ്മലാ സീതാരാമൻ തോമസിനെ അറിയിച്ചു. മാത്രമല്ല കേരളത്തിന് കൂടുതൽ കടമെടുക്കുന്നതിനുള്ള അനുവാദം, ദേശീയപാതയുടെ ഭൂമി ഏറ്റെടുക്കേണ്ടതിന് നൽകേണ്ട കേന്ദ്ര സഹായം, വിഴിഞ്ഞം പ്രോജക്ടിന് നൽകേണ്ട കേന്ദ്ര സഹായം എന്നിവയെല്ലാം എത്രയും വേഗം ലഭ്യമാക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകി. 

മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ എന്നിവർ പലവട്ടം കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമനുമായി നടത്തിയിട്ടുള്ള ചർച്ചകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഗവൺമെന്റ് ഈ തീരുമാനം എടുത്തിട്ടുള്ളത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.