14 December 2025, Sunday

Related news

November 27, 2025
November 25, 2025
November 19, 2025
November 16, 2025
November 14, 2025
November 13, 2025
November 11, 2025
November 10, 2025
November 8, 2025
November 3, 2025

ഞങ്ങള്‍ യുദ്ധത്തിനില്ല; ആര്‍എസ്എസുമായി ചര്‍ച്ചക്ക് താത്പര്യം പ്രകടിപ്പിച്ച് മുസ്‌ലിം സംഘടനകള്‍

Janayugom Webdesk
ന്യൂഡല്‍ഹി
February 5, 2023 11:05 am

ആര്‍എസ്എസുമായുള്ള ചര്‍ച്ച തുടരാന്‍ മുസ്‌ലിം സംഘടനകള്‍ ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ട്.സ്വകാര്യ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.മുസ്‌ലിം സംഘടനകള്‍ക്ക് ആര്‍എസ്എസുമായി ചര്‍ച്ചയ്ക്ക് താത്പര്യമുണ്ടെന്നും ഇരു വിഭാഗങ്ങളും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കണമെന്നുമാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്.

സര്‍ക്കാരില്‍ സ്വാധീനമുള്ളതിനാല്‍ തങ്ങള്‍ക്ക് ആര്‍എസ്എസുമായി ചര്‍ച്ചയ്ക്ക് താത്പര്യമുണ്ടെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് പ്രതിനിധി അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. തങ്ങള്‍ യുദ്ധത്തിന് തയ്യാറല്ലെന്നും ചര്‍ച്ചകള്‍ നല്ല രീതിയില്‍ അവസാനിക്കട്ടെയെന്നും ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അറിയിച്ചു.

കഴിഞ്ഞ മാസം ആര്‍എസ്എസ് നേതാക്കളും മുസ്‌ലിം നേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടന്നിരുന്നു. ഡല്‍ഹി മുന്‍ ലെഫ്.ഗവര്‍ണര്‍ നജീബ് ജങ്ങിന്റെ വീട്ടില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ന്യൂനപക്ഷങ്ങളുടെ ആശങ്കകള്‍, വിദ്വേഷ പ്രസംഗം,ആള്‍ക്കൂട്ടക്കൊല, തുടങ്ങിയ വിഷയങ്ങളിലായിരുന്നു ചര്‍ച്ച.സമാന രീതിയില്‍ മുന്‍പും ഇരു വിഭാഗം നേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത് നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയെന്ന നിലയിലായിരുന്നു രണ്ടാമത്തെ കൂടിക്കാഴ്ച.

Eng­lish Summary:
We are not at war; Mus­lim orga­ni­za­tions have expressed inter­est in talks with the RSS

You may also like this video:

Kerala State - Students Savings Scheme

TOP NEWS

December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.