13 December 2025, Saturday

Related news

October 19, 2025
October 14, 2025
September 22, 2025
September 12, 2025
September 6, 2025
July 14, 2025
July 1, 2025
June 21, 2025
June 20, 2025
May 5, 2025

‘സാധാരണക്കാരെ പോലെ ഞങ്ങളും കഷ്‌ടപ്പെടുകയാണ്’; കർണാടകയിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം ഇരട്ടിയാക്കി

Janayugom Webdesk
ബംഗളൂരു
March 21, 2025 11:28 am

നിരവധി സാമൂഹിക പദ്ധതികൾക്കായുള്ള വലിയ സാമ്പത്തിക വെല്ലുവിളി നേരിടുന്നതിനിടെ കർണാടകയിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം ഇരട്ടിയാക്കി.സിദ്ധരാമയ്യ സർക്കാരിന്റെ തീരുമാനം വലിയ വിമർശനങ്ങൾക്ക് വഴിവെച്ചു എങ്കിലും ബിജെപി നേതാക്കൾ ആരും തന്നെ ഈ ബില്ലിനെ ചോദ്യംചെയ്‌തില്ലെന്നതും ശ്രദ്ധേയമാണ്. എംഎൽഎമാരുടെ അടിസ്ഥാന ശമ്പളം 40,000 രൂപയിൽ നിന്ന് ഒറ്റയടിക്ക് 80,000 രൂപയാക്കി.

നിലവിൽ എംഎൽഎമാർക്ക് അലവൻസുകൾ ഉൾപ്പെടെ മൂന്ന് ലക്ഷത്തോളം രൂപ മാസവരുമാനമുണ്ട്. പുതിയ ശമ്പള വർദ്ധനവോടെ ഇത് അഞ്ച് ലക്ഷം രൂപ വരെയായി വർദ്ധിക്കും.മുഖ്യമന്ത്രിയുടെ ശമ്പളം 75,000 രൂപയിൽ നിന്ന് ഒന്നര ലക്ഷം രൂപയാക്കി വർദ്ധിപ്പിച്ചു. മന്ത്രിമാരുടെ ശമ്പളം 60,000ത്തിൽ നിന്ന് ഒന്നേകാൽ ലക്ഷം രൂപയാക്കി. സ്‌പീക്കർക്ക് അടിസ്ഥാന ശമ്പളം അരലക്ഷം രൂപ വർദ്ധിപ്പിച്ചു. ഇതോടെ ശമ്പളം ഒന്നേകാൽ ലക്ഷം രൂപയായി.ശമ്പള വർദ്ധനവിനെ ന്യായീകരിച്ച് ആഭ്യന്തര മന്ത്രി ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. എല്ലാവർക്കും ജീവിക്കണമെന്നും ആഭ്യന്തരമന്ത്രി ജി പരമേശ്വര ശമ്പള വർദ്ധനവിനെക്കുറിച്ച് പറഞ്ഞത്. മന്ത്രി എംബി പാട്ടീലും ബില്ലിനെ പിന്തുണച്ച് രംഗത്തെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.