18 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

February 17, 2025
January 20, 2025
January 8, 2025
December 26, 2024
December 14, 2024
November 2, 2024
October 5, 2024
September 5, 2024
June 24, 2024
March 21, 2024

മാറുന്നകാലത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ കഴിയുന്ന വ്യവസായ അന്തരീക്ഷം സംസ്ഥാനത്ത് സൃഷ്ടിക്കും: മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
April 10, 2023 3:22 pm

മാറുന്ന കാലത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ കഴിയുന്ന വ്യവസായ അന്തരീക്ഷം സംസ്ഥാനത്ത് സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മികച്ച തൊഴില്‍ സംസ്ക്കാരമാണ് കേരളത്തില്‍ ഇപ്പോള്‍ ഉള്ളത്. ബഹുരാഷ്ട്ര കമ്പനികള്‍പോലും കേരളത്തില്‍ നിക്ഷേപത്തിന് തയ്യാറാവുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

വ്യവസായ വകുപ്പ് നടപ്പാക്കുന്ന സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായുള്ള വിഷന്‍ 100 പദ്ധതിയുടെ ഉദ്ഘാടനം കൊച്ചിയില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളം വ്യവസായ സൗഹൃദമല്ല എന്ന പ്രചരണം ചിലര്‍ നടത്തി. എന്നാല്‍ ഇത് നടത്തിയവര്‍ നിക്ഷേപം നടത്തിയവരല്ല.

നാടിനെ ഇകഴ്ത്തി കാണിക്കുക എന്ന നിക്ഷിപ്ത താല്‍പര്യം ഉള്ളവരാണ് ഇത്തരം പ്രചരണത്തിന് പിന്നില്‍. സംരംഭക വര്‍ഷം പദ്ധതിയെ ഇകഴ്ത്തി കാണിക്കാന്‍ ചിലര്‍ ശ്രമിച്ചുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.ആയിരം സംരംഭങ്ങളെ കണ്ടെത്തി 4 വര്‍ഷത്തിനകം നൂറ് കോടി വിറ്റുവരവുള്ള സംരംഭങ്ങളായി മാറ്റുക എന്നതാണ് ലക്ഷ്യം. വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷനായിരുന്നു. മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, എം ബി രാജേഷ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. 

Eng­lish Summary:We will cre­ate an indus­tri­al envi­ron­ment in the state that can take on the chal­lenges of the chang­ing times: Chief Minister

You may also like this video: 

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.