മധ്യപ്രദേശിലെ കോളജില്‍ മുസ്‌ലിം വിദ്യാര്‍ത്ഥി ഹിജാബ് ധരിച്ച് നമാസ് നടത്തിയതില്‍ വ്യാപക പ്രതിഷേധം.
കേന്ദ്ര സ്ഥാപനമായ ഡോ. ഹരിസിങ് ഗൗർ സാഗർ യൂണിവേഴ്‌സിറ്റി കോളജിലാണ് സംഭവം. വിദ്യാര്‍ത്ഥി നമാസ് നടത്തുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതാണ് വിവാദമായത്. ഹിന്ദു ജാഗരൺ മഞ്ച് എന്ന വലതുപക്ഷ സംഘടനയാണ് വിദ്യാർത്ഥിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സർവകലാശാലാ ഭരണകൂടത്തിന് പരാതി നൽകിയത്.
വീഡിയോയിൽ കാണുന്ന വിദ്യാർത്ഥി ഹിജാബ് ധരിച്ച് പ്രഭാഷണങ്ങളിൽ പങ്കെടുക്കുന്നുണ്ടെന്ന് സംഘടന യൂണിറ്റ് മേധാവി ഉമേഷ് സറഫ് ആരോപിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി സര്‍വകലാശാല അറിയിച്ചു. കൂടുതല്‍ അന്വേഷണത്തിന് കമ്മിറ്റി രൂപീകരിക്കുകയും ഇതോടൊപ്പം വിദ്യാര്‍ത്ഥികളോട് മതപരമായ ആരാധനകള്‍ വീടുകളില്‍ നടത്താനും കോളജ് വൈസ് ചാൻസലർ നീലിമ ഗുപ്ത പറഞ്ഞു.
English Summary:wearing hijab and performing namaz in college in Madhya Pradesh
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.