
എസ്എസ്എൽസി, പ്ലസ് ടു തലങ്ങളിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്ന വിദ്യാർത്ഥികൾക്ക് പിഎസ്‌സി വഴിയുള്ള യൂണിഫോം സർവീസുകളിലെ നിയമനത്തിന് വെയിറ്റേജ് അനുവദിക്കും. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഹൈസ്കൂൾ, ഹയർസെക്കന്‍ഡറി തലങ്ങളിലായി നാല് വർഷം ട്രെയിനിങ് പൂർത്തിയാക്കുകയും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്യുന്ന കേഡറ്റുകൾക്ക് അഞ്ച് ശതമാനം വെയിറ്റേജ് നൽകും. നാലു വർഷം ട്രെയിനിങ് പൂർത്തിയാക്കുന്ന, ഹൈസ്കൂൾ തലത്തിൽ എ പ്ലസും ഹയർ സെക്കന്‍ഡറി തലത്തിൽ എ ഗ്രേഡും കരസ്ഥമാക്കുന്നവരും, ഹൈസ്കൂൾ തലത്തിൽ എ ഗ്രേഡും ഹയർ സെക്കന്‍ഡറി തലത്തിൽ എ പ്ലസും കരസ്ഥമാക്കുന്നവരും ഹൈസ്കൂൾ — ഹയർ സെക്കന്‍ഡറി തലത്തില്‍ എ ഗ്രേഡ് കരസ്ഥമാക്കുന്നവരുമായ കേഡറ്റുകൾക്ക് നാല് ശതമാനം വെയിറ്റേജ് അനുവദിക്കും.
ഹൈസ്കൂൾ തലത്തിലോ ഹയർസെക്കന്‍ഡറി തലത്തിലോ രണ്ടു വർഷം ട്രെയിനിങ് പൂർത്തിയാക്കുകയും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്യുന്ന കേഡറ്റുകൾക്ക് മൂന്ന് ശതമാനവും ഹൈസ്കൂൾ തലത്തിലോ ഹയർസെക്കന്‍ഡറി തലത്തിലോ രണ്ടു വർഷം ട്രെയിനിങ് പൂർത്തിയാക്കുകയും എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്യുന്ന കേഡറ്റുകൾക്ക് രണ്ട് ശതമാനവുമാണ് വെയിറ്റേജ് ലഭിക്കുക. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി വ്യാപിപ്പിക്കുന്നത് പരിശോധിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.