ക്രിക്കറ്റിലെ വെടിക്കെട്ടിന്റെ പൂരമായ ടി20 ലോകകപ്പിന് ഇന്ന് തുടക്കമാകും. ഓസ്ട്രേലിയയില്‍ കൊടിയേറുന്ന ടൂര്‍ണമെന്റിന് യോഗ്യതാ പോരാട്ടങ്ങളോടെയാണ് തുടക്കമാകുന്നത്. ഇന്ത്യന്‍ സമയം രാവിലെ 9.30 മുതല്‍ ശ്രീലങ്കയും നമീബിയയും തമ്മിലാണ് ആദ്യ പോരാട്ടം. ഉച്ചയ്ക്കു 1.30നു യുഎഇയും നെതര്‍ലന്‍ഡ്‌സും ഏറ്റുമുട്ടും.
എട്ട് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് യോഗ്യത മത്സരങ്ങള്‍ നടക്കുക. ഇതില്‍ നിന്നും നാല് ടീമുകള്‍ സൂപ്പര്‍ 12 ലേക്ക് കടക്കും. നമീബിയ, ശ്രീലങ്ക, നെതർലൻഡ്‌സ്, യുഎഇ എന്നീ ടീമുകള്‍ എ ഗ്രൂപ്പിലും വെസ്റ്റിൻഡീസ്, സ്‌കോട്ട്‌ലൻഡ്, അയർലൻഡ്, സിംബാബ്‌വെ എന്നീ ടീമുകള്‍ ഗ്രൂപ്പ് ബിയിലും മത്സരിക്കും. യോഗ്യത റൗണ്ടിന് ശേഷം ഒക്‌ടോബര്‍ 22നാണ് സൂപ്പര്‍ 12 ആരംഭിക്കുന്നത്. രണ്ടാം കിരീടം തേടിയിറങ്ങുന്ന ഇന്ത്യയും പാകിസ്ഥാനും ഒക്ടോബർ 23ന് വിഖ്യാതമായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഏറ്റുമുട്ടും. ലോകകപ്പിലെ ഏറ്റവും ആവേശം നിറഞ്ഞ മത്സരങ്ങളിലൊന്നാകും ഇത്.
നിലവിലെ ഏഷ്യാ കപ്പ് ചാമ്പ്യന്‍മാരായ ശ്രീലങ്കയ്ക്കു ലോകകപ്പിനു നേരിട്ട് യോഗ്യത നേടാനായിട്ടില്ല. രണ്ടു തവണ ജേതാക്കളായി റെക്കോഡിട്ട വെസ്റ്റിന്‍ഡീസിനും യോഗ്യതാ റൗണ്ട് കടന്നാല്‍ മാത്രമേ ലോകകപ്പിലേക്കു ടിക്കറ്റ് ലഭിക്കുകയുള്ളൂ.
ലോകകപ്പ് ജേതാക്കള്‍
2007 ഇന്ത്യ
2009 പാകിസ്ഥാന്‍
2010 ഇംഗ്ലണ്ട്
2012 വെസ്റ്റിന്‍ഡീസ്
2014 ശ്രീലങ്ക
2016 വെസ്റ്റിന്‍ഡീസ്
2021 ഓസ്ട്രേലിയ
ലോകകപ്പ് പൂരത്തിന് ഇന്ന് കൊടിയേറും
‘സൂര്യകുമാര്‍ യാദവിന് ഇന്ത്യന്‍ ടീമിന്റെ എക്‌സ് ഫാക്‌ടറാവാന്‍ കഴിയും. ടി20 ലോകകപ്പിലും വിസ്‌മയ ഫോം അദ്ദേഹം തുടരും എന്നാണ് പ്രതീക്ഷ. ലോകകപ്പ് പ്രധാനമാണെങ്കിലും ബുംറയുടെ കരിയറാണ് അതിനെക്കാൾ ഞങ്ങൾക്ക് പ്രധാനം. അദ്ദേഹത്തിന് 28 വയസ് മാത്രമേ ഉള്ളൂ. ഒരു നീണ്ട കരിയർ മുന്നിലുണ്ട്. ഞങ്ങൾക്ക് അത്തരം റിസ്ക് എടുക്കാൻ കഴിയില്ല. സ്പെഷ്യലിസ്റ്റിനും ഇതേ നിർദ്ദേശം ഉണ്ടായിരുന്നു, അവൻ
കൂടുതൽ മത്സരങ്ങൾ ജയിക്കും. ബുംറയ്ക്ക് പകരക്കാരനായി
അവസാന നിമിഷം ലോകകപ്പ് സ്‌ക്വാഡില്‍ ഇടംപിടിച്ച
മുഹമ്മദ് ഷമിയെ ഞാനടുത്ത് കണ്ടിട്ടില്ല. എന്നാല്‍ ഷമി മികച്ച ഫിറ്റ്‌നസിലാണെന്നാണ്
മനസിലാക്കുന്നത്’.
— രോഹിത് ശര്‍മ്മ
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം
രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവിചന്ദ്രന്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, അക്സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്‌ദീപ് സിങ്, മുഹമ്മദ് ഷമി.
2021 ടി20 ലോകകപ്പ് ഫൈനല്‍ മത്സരം ഓസ്‌ട്രേലിയയും ന്യൂസിലൻഡും തമ്മിലായിരുന്നു.
അന്ന് ന്യൂസിലൻഡിനെതിരെ ടീം ഓസ്‌ട്രേലിയ എട്ട് വിക്കറ്റിന് വിജയിച്ച് 2021 ലെ ഐസിസി പുരുഷ ടി20 ലോകകപ്പ് ജേതാവായി. ഓസ്ട്രേലിയയുടെ കന്നി ടി20 ലോകകപ്പ് കിരീടമായിരുന്നു ഇത്. 2021 ടി20 ലോകകപ്പ് ഫൈനൽ മത്സരത്തിൽ ഓസ്‌ട്രേലിയൻ താരം
മിച്ചൽ മാർഷ് കളിയിലെ താരമായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.