22 January 2026, Thursday

Related news

January 22, 2026
January 21, 2026
January 20, 2026
January 19, 2026
January 19, 2026
January 17, 2026
January 16, 2026
January 15, 2026
January 13, 2026
January 12, 2026

കൊച്ചിയില്‍ വെല്‍ഡിംഗ് വര്‍ക്ക് ഷോപ്പിന് തീപിടിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം

Janayugom Webdesk
കൊച്ചി
February 2, 2024 10:12 pm

വെണ്ണല അറക്കക്കടവില്‍ വാഹനങ്ങളുടെ വെല്‍ഡിംഗ് വര്‍ക്ക് ഷോപ്പിന് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. ഇന്ന് വൈകുന്നേരം ആറോടെയാണ് തീപിടിത്തമുണ്ടായത്. അഗ്‌നിബാധ സമീപ പ്രദേശത്തേയ്ക്കും വ്യാപിക്കാതെ നിയന്ത്രിക്കാനായത് വന്‍ അപകടം ഒഴിവാക്കി. വെണ്ണല കൊറ്റംകരി വീട്ടില്‍ കെ കെ അഷറഫിന്റെ ഉടമസ്ഥതയിലുള്ള വര്‍ക്ക് ഷോപ്പിനാണ് തീപിടിച്ചത്. വര്‍ക്ക്‌ഷോപ്പില്‍ കടിന്നിരുന്ന 22 ഓട്ടോകളില്‍ 17 എണ്ണം കത്തി നശിച്ചു. അഞ്ച് യൂണിറ്റ് ഫയര്‍ഫോഴ്‌സ് രണ്ട് മണിക്കൂറെടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത്. വര്‍ക് ഷോപ്പിലെ സാമഗ്രികളുമടക്കം ആക്രിയാക്കിയ വാഹനങ്ങളുടെ പാട്‌സുകളും അഗ്‌നിക്കിരയായി.

വര്‍ക്ക് ഷോപ്പിലുണ്ടായിരുന്നവര്‍ ചായകുടിക്കാന്‍ പുത്തേക്കിറങ്ങിയ സമയത്താണ് തീ ഉയരുന്നത് ശ്രദ്ധയില്‍പെട്ടത്. ഉടന്‍ തീയണക്കാന്‍ ശ്രമച്ചെങ്കിലും ആളിപ്പടരുകയായിരുന്നു. പ്രദേശമാകെ വിഷപ്പുക പരന്നു. വിവരമറിഞ്ഞ് പാലാരിവട്ടം പൊലീസും പിന്നാലെ ഗാന്ധിനഗര്‍, കാക്കനാട്, ഏലൂര്‍ എന്നിവിടങ്ങളില്‍ നിന്ന് അഞ്ച് യൂണിറ്റ് ഫയര്‍ഫോഴ്‌സും സ്ഥലത്ത് എത്തി. നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി. വെല്‍ഡിംഗിന് പുറമേ വര്‍ക്ക് ഷോപ്പില്‍ വാഹനങ്ങള്‍ പൊളിച്ച് വില്ക്കുകയും ചെയ്തിരുന്നു. വര്‍ക്ക് ഷോപ്പിനോട് ചേര്‍ന്നാണ് ആക്രിസാധനങ്ങള്‍ സൂക്ഷിച്ചിരുന്നത്. ഇതിന് സമീപത്ത് തീയിട്ടിരുന്നതായും ഇത് പിന്നീട് ആളിപ്പടരുകയുമായിരുന്നെന്നാണ് ഫയര്‍ഫോഴ്‌സിന്റെ പ്രാഥമിക നിഗമനം. വര്‍ക്ക് ഷോപ്പിന്റെ ഇരുവശങ്ങളിലും വീടുകളാണ്. ഇവിടെ നിന്ന് വീട്ടുകാരെ സുരക്ഷിതയിടത്തേയ്ക്ക് മാറ്റിയിരുന്നു.

Eng­lish Summary:Welding work­shop caught fire in Kochi; Mil­lions in damage
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.