
വെല്‍ഫയര്‍ പാര്‍ട്ടി മുന്നണി പ്രവേശനത്തില്‍ യുഡിഎഫില്‍ കടുത്ത ഭിന്നത. വലിയ എതിര്‍പ്പുമായി മുസ്ലീം ലീഗ് രംഗത്തെത്തി. ആശയപരമായി ഒപ്പമുള്ളവരെ മുന്നണിയിൽ എടുത്താൽ മതിയെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വെൽഫെയർ പാർട്ടി യു ഡി എഫിൽ വരണമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല.
അവർ അവരുടേതായ കാരണം കൊണ്ട് വോട്ട് ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.അതേസമയം, മുന്നണി വിപുലീകരിക്കണമെന്ന് ആവശ്യവുമായി ലീഗ് രംഗത്തെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. ആശയമാരമായി യോജിക്കുന്നവരെ മുന്നണിയിൽ കൊണ്ടുവരണം. സമാനചിന്താഗതിയുള്ള ആളുകൾ ഒരുപാടുണ്ട്. അവർ യു ഡി എഫിന്റെ ഭാഗമാകും എന്നാണ് കരുതുന്നത്. ആരെയും പേരെടുത്തു പറയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.വെൽഫെയർ പാർട്ടിയുടെ സഹകരണം യുഡിഎഫിന് ഗുണകരമായെന്ന് സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എ ഷഫീക്കും ഇന്ന് പറഞ്ഞിരുന്നു. കേരളത്തിൽ 75 ഡിവിഷനുകളിൽ വെൽഫെയർ പാർട്ടിക്ക് വിജയിക്കാനായെന്നും കെ എ ഷഫീഖ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.