23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 19, 2024
December 19, 2024
December 19, 2024
December 5, 2024
November 30, 2024
November 30, 2024
November 29, 2024
November 28, 2024
November 15, 2024

ക്ഷേമ പെൻഷൻ ഉടന്‍ വിതരണം ചെയ്യും; മന്ത്രി കെ എൻ ബാലഗോപാൽ

Janayugom Webdesk
തിരുവനന്തപുരം
November 8, 2023 8:28 pm

ഒരു മാസത്തെ സാമൂഹ്യസുരക്ഷ, ക്ഷേമ പെൻഷൻ ഉടന്‍ വിതരണം ചെയ്യാൻ തീരുമാനിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ നേരിട്ട് ലഭിക്കുന്നവർക്ക് സഹകരണ സംഘങ്ങൾ വഴിയും, അല്ലാതെയുള്ളവർക്ക് ബാങ്ക് അക്കൗണ്ട് വഴിയും തുക ലഭിക്കും. തൊള്ളായിരം കോടിയോളം രൂപയാണ് ഇതിനായി മാറ്റിവയ്ക്കുന്നത്.

ഏഴര വർഷത്തിനുള്ളിൽ എൽഡിഎഫ് സർക്കാരുകൾ 57,604 കോടി രൂപ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്കായി വിതരണം ചെയ്തിട്ടുണ്ട്. രണ്ടാം എല്‍ഡിഎഫ് സർക്കാർ 22,250 കോടി രൂപ നൽകി. 64 ലക്ഷം പേരാണ് പെൻഷൻ ഡാറ്റാ ബേസിലുള്ളത്. മസ്റ്ററിങ് ചെയ്തിട്ടുള്ളവർക്കെല്ലാം പെൻഷൻ അനുവദിക്കും. മറ്റുള്ളവർക്ക് മസ്റ്റിറിങ് പൂർത്തിയാക്കുന്ന മാസം തന്നെ പെൻഷൻ ലഭിക്കും.

 

Eng­lish Sum­ma­ry: Wel­fare pen­sion will be dis­bursed imme­di­ate­ly; Min­is­ter K N Balagopal
You may also like this video

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.