22 January 2026, Thursday

Related news

January 12, 2026
September 30, 2025
March 26, 2025
March 4, 2025
February 6, 2025
May 4, 2024
May 4, 2024
April 8, 2024
February 21, 2024
February 14, 2024

പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ പോയി; ഇസ്രയേലില്‍ കാണാതായ കര്‍ഷകൻ നാളെ നാട്ടിലെത്തും

Janayugom Webdesk
തിരുവനന്തപുരം
February 26, 2023 10:02 pm

ഇസ്രയേലില്‍ കാണാതായ ബിജു കുര്യന്‍ നാളെ നാട്ടിലെത്തുമെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് ബിജുവാണ് പറയേണ്ടതെന്നും തിരിച്ചുവരുന്നതില്‍ സന്തോഷമുണ്ടെന്നും മന്ത്രി മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. ഇസ്രയേലിലെ കൃഷിരീതികള്‍ പഠിക്കാന്‍ പോയ കര്‍ഷകരുടെ സംഘത്തിലെ അംഗമായ ബിജുവിനെ കഴിഞ്ഞ 16ന് രാത്രിയിലാണ് കാണാതായത്. 

അതേസമയം, പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനായിരുന്നു ബിജു സംഘത്തില്‍ നിന്നും വിട്ടുപോയതെന്നാണ് ഒടുവില്‍ പുറത്ത് വന്ന വിവരം. ജെറുസലേമും ബെത്‌ലഹേമും സന്ദര്‍ശിച്ച് കര്‍ഷക സംഘത്തിനൊപ്പം മടങ്ങാനായിരുന്നു ബിജുവിന്റെ പദ്ധതി. എന്നാല്‍ മടങ്ങിയെത്തും മുമ്പ് കര്‍ഷക സംഘം ഇസ്രയേല്‍ വിട്ടതോടെ ബിജു കുടുങ്ങുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Eng­lish Sum­ma­ry; went to vis­it holy places; The farmer who went miss­ing in Israel will return home tomorrow

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.