27 April 2024, Saturday

Related news

April 8, 2024
February 21, 2024
February 14, 2024
February 14, 2024
January 26, 2024
January 23, 2024
January 7, 2024
November 16, 2023
November 16, 2023
August 11, 2023

കര്‍ഷകരെ ക്രിമിനലുകളായി കണക്കാക്കരുത്: മധുര സ്വാമിനാഥൻ

Janayugom Webdesk
ന്യൂഡൽഹി
February 14, 2024 10:49 pm

കർഷകർ നമ്മുടെ അന്നദാതാക്കളാണ്. അവരെ ഒരിക്കലും കുറ്റവാളികളായി കണക്കാക്കരുതെന്ന് വിഖ്യാത കാര്‍ഷിക ശാസ്ത്രജ്ഞന്‍ എം എസ് സ്വാമിനാഥന്റെ മകൾ മധുര സ്വാമിനാഥൻ പറഞ്ഞു. ഡൽഹിയിലെ ഇന്ത്യൻ അഗ്രിക്കൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച പരിപാടിയിൽ കർഷക സമരത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അവർ.

പഞ്ചാബിലെ കർഷകർ ഡൽഹിയിലേക്ക് മാർച്ച് നടത്തുകയാണ്. അവരെ പാര്‍പ്പിക്കാൻ ഹരിയാനയിൽ പ്രത്യേകം ജയിലുകൾ ഒരുക്കിയിട്ടുണ്ടെന്ന് വാർത്തകളുണ്ടായിരുന്നു. ഇതുപോലെ അവരെ തടയാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. അവർ കർഷകരാണ്. ക്രിമിനലുകളല്ല, ഇത് ഓർക്കുന്നത് നല്ലതായിരിക്കും, മധുര സ്വാമിനാഥൻ പറഞ്ഞു. അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം. ഇതെന്റെ അഭ്യർത്ഥനയാണ്. ഭാവിയിൽ നാം ആസൂത്രണം ചെയ്യുന്ന എല്ലാ കാര്യങ്ങളിലും കർഷകരെ ഒപ്പംചേർക്കണം. എം എസ് സ്വാമിനാഥനോടുള്ള ആദരവ് കൂടിയായിരിക്കും അത്തരമൊരു നടപടിയെന്നും അവര്‍ പറഞ്ഞു. ബംഗളൂരുവരിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഇക്കണോമിക് അനാലിസിസ് യൂണിറ്റ് വിഭാഗം മേധാവിയാണ് മധുര സ്വാമിനാഥന്‍. 

Eng­lish Summary:Farmers should not be treat­ed as crim­i­nals: Madu­ra Swaminathan
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.