23 January 2026, Friday

Related news

January 22, 2026
January 22, 2026
January 21, 2026
January 21, 2026
January 20, 2026
January 16, 2026
January 15, 2026
January 15, 2026
January 15, 2026
January 13, 2026

ഗവര്‍ണര്‍രാജിനെതിരെ പശ്ചിമബംഗാളും സുപ്രീം കോടതിയിലേക്ക്

Janayugom Webdesk
കൊല്‍ക്കത്ത
July 12, 2024 9:01 pm

പശ്ചിമബംഗാളില്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരും ഗവര്‍ണര്‍ സി വി ആനന്ദ ബോസും തമ്മിലുള്ള പോര് വീണ്ടും സുപ്രീം കോടതിയിലേക്ക്. എട്ട് ബില്ലുകള്‍ ഗവര്‍ണര്‍ അന്യായമായി പിടിച്ചുവച്ചിരിക്കുന്നുവെന്ന് കാണിച്ചാണ് മമതാ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ബില്ലുകള്‍ പാസാക്കാത്തതിനെ തുടര്‍ന്ന് ജനങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. രാജ്ഭവനില്‍ 22 ബില്ലുകള്‍ പാസാകാതെ ഇരിപ്പുണ്ടെന്നും ഇവയില്‍ പലതും 2013 മുതലുള്ളതാണെന്നും നിയമസഭാ സ്പീക്കര്‍ ബിമാന്‍ ബാനര്‍ജി കഴിഞ്ഞ നവംബറില്‍ പറഞ്ഞിരുന്നു. 

എന്നാല്‍ ഇതില്‍ 12 എണ്ണം രാഷ്ട്രപതിയുടെ അനുമതിക്ക് അയയ്ച്ചിരിക്കുകയാണെന്നായിരുന്നു ഗവര്‍ണര്‍ സെക്രട്ടേറിയറ്റിന്റെ വിശദീകരണം. ബില്ലുകള്‍ പാസാക്കുന്നതിലും വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതിലും സുപ്രീം കോടതിയുടെ നിര്‍ദേശങ്ങള്‍ പാലിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. 

മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ അപകീര്‍ത്തി പരാമര്‍ശത്തിന് ഗവര്‍ണര്‍ സി വി ആനന്ദബോസ് അടുത്തിടെ പരാതി നല്‍കിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് രാജ്ഭവന്‍ സന്ദര്‍ശിക്കാന്‍ കഴിയില്ലെന്ന പരാമര്‍ശത്തിലാണ് മമതയ്ക്കെതിരെ പരാതി നല്‍കിയത്. ഇതുള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള പോര് രൂക്ഷമായിരിക്കെയാണ് പുതിയ നീക്കം. 

Eng­lish Sum­ma­ry: West Ben­gal also to Supreme Court against Gov­er­nor Raj
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.