25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

October 22, 2024
June 29, 2024
April 30, 2024
February 23, 2023
January 29, 2023
November 10, 2022
November 9, 2022
October 27, 2022
September 15, 2022
September 11, 2022

ടി20 ലോകകപ്പിനുള്ള വെസ്റ്റിന്‍ഡീസ്, പാകിസ്ഥാന്‍ ടീമുകളെ പ്രഖ്യാപിച്ചു

Janayugom Webdesk
ആന്റിഗ്വ
September 15, 2022 10:04 pm

ടി20 ലോകകപ്പിനുള്ള വെ­സ്റ്റിന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു. നിക്കോളാസ് പൂരന്‍ നയിക്കുന്ന ടീമില്‍ റോവ്മാന്‍ പവലാണ് വെസ് ക്യാപ്റ്റന്‍. 15 അംഗ ടീമില്‍ ആന്ദ്രേ റസസിനെയും സുനില്‍ നരെയ്നും പരിഗണിച്ചില്ല. വിന്‍ഡീസ് തഴഞ്ഞ മറ്റൊരു സൂപ്പര്‍ താരം ആന്‍ഡ്രേ റസലാണ്. വെടിക്കെട്ട് ഓള്‍റൗണ്ടര്‍ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ വളരെ സജീവമായി തുടരുന്നുണ്ട്. എന്നാല്‍ ടി20 ലോകകപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയില്ല. തഴയാനുള്ള കാരണം ഫിറ്റ്‌നസ് പ്രശ്‌നമാണെന്നും ടീം മാനേജ്‌മെന്റുമായുള്ള അഭിപ്രായ ഭിന്നതയാണെന്നുമെല്ലാം റിപ്പോര്‍ട്ടുകളുണ്ട്. യുവത്വത്തിനും പരിചയസമ്പത്തിനും ഒരേപോലെ പ്രാധാന്യം നല്‍കിയാണ് വിന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ലോകകപ്പിനു ശേഷം ആദ്യമായി സ്റ്റാര്‍ ഓപ്പണര്‍ എവിന്‍ ലൂയിസും ടീമിലെത്തിയിട്ടുണ്ട്. വെടിക്കെട്ട് ബാറ്ററായ ക്രിസ് ഗെയ്‌ലിനെയും ഇത്തവണത്തെ ടീമില്‍ ഉള്‍പ്പെടുത്തയില്ല. സൂപ്പര്‍ താരവും ഇതിഹാസവുമായ ക്രിസ് ഗെയ്‌ലിനെ തഴഞ്ഞതോടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ഗെയ്‌ലിനൊരു മടങ്ങിവരവ് ഉണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. അവസാന ടി20 ലോകകപ്പ് കളിക്കാന്‍ ഗെയ്‌ലുണ്ടായിരുന്നു. ഇതിന് ശേഷം ഡ്വെയ്ന്‍ ബ്രാവോ വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും ഗെയ്ല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നില്ല. ടി20 ലോകകപ്പിനുള്ള വിന്‍ഡീസ് ടീം: നിക്കോളാസ് പുരന്‍ (ക്യാപ്റ്റന്‍), റോവ്മാന്‍ പവല്‍ (വൈസ് ക്യാപ്റ്റന്‍), യാന്നിക് കാരിയ, ജോണ്‍സണ്‍ ചാള്‍സ്, ഷെല്‍ഡണ്‍ കോട്രെല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ജേസണ്‍ ഹോള്‍ഡര്‍, അകീല്‍ ഹുസൈന്‍, അല്‍സാരി ജോസഫ്, ബ്രാന്‍ഡന്‍ കിങ്, എവിന്‍ ലൂയിസ്, കൈല്‍ മയേഴ്സ്, ഒബെദ് മക്കോയ്, റെയ്മണ്‍ റീഫര്‍, ഒഡീന്‍ സ്മിത്ത്.

ബാബര്‍ അസം നായകനായി ടി20 ലോകകപ്പിനുള്ള പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. പരിക്കേറ്റ് ഏഷ്യാ കപ്പില്‍ പുറത്തിരുന്ന ഷഹീന്‍ അഫ്രീദി തിരിച്ചെത്തിയപ്പോള്‍ ഫഖര്‍ സമാനെ സ്റ്റാന്‍ഡ് ബൈ താരമായി ഉള്‍പ്പെടുത്തി. ഏഷ്യാ കപ്പിൽ തകർപ്പൻ പ്രകടനം നടത്തിയ യുവ പേസർ നസീം ഷാ ടീമിൽ സ്ഥാനം നിലനിർത്തി. ബാറ്റിങ്ങില്‍ ബാബര്‍ അസമിനൊപ്പം മുഹമ്മദ് റിസ്വാന്‍, ആസിഫ് അലി, ഇഫ്തിക്കര്‍ അഹമ്മദ്, ഖുഷ്ദില്‍ ഷാ എന്നിവരുണ്ട്. ശദബ് ഖാനെപ്പോലെയുള്ള ഓള്‍റൗണ്ടര്‍മാരുടെ കരുത്തും പാകിസ്ഥാന് ഗുണം ചെയ്യും. അഞ്ച് പേസര്‍മാരുമായിട്ടാണ് പാകിസ്ഥാന്‍ വരുന്നത് ഷഹീന്‍ അഫ്രീദി, നഷീം ഷാ, മുഹമ്മ് വസിം, മുഹമ്മദ് ഹസ്‌നൈന്‍, ഹാരിസ് റൗഫ് എന്നിവരാണ് ടീമിലെ പേസര്‍മാര്‍. ഉസ്മാന്‍ ഖാദിര്‍, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ഇഫ്തിഖര്‍ അഹമ്മദ് എന്നിവര്‍ സ്പിന്‍ എറിയും. ഫഖര്‍ സമാന് പുറമേ മുഹമ്മദ് ഹാരിസ്, ഷാനവാസ് ദഹാനി എന്നിവരും റിസര്‍വ് താരങ്ങളാണ്. ടീം പാകിസ്ഥാന്‍: ബാബര്‍ അസം (നായകന്‍), ശദബ് ഖാന്‍ (സഹനായകന്‍), ആസിഫ് അലി, ഹൈദര്‍ അലി, ഹാരിസ് റൗഫ്, ഇഫ്തിക്കര്‍ അഹമ്മദ്, ഖുഷ്ദില്‍ ഷാ, മുഹമ്മദ് ഹസ്‌നൈന്‍, മുഹമ്മദ് നവാസ്, മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് വസിം, നസീം ഷാ, ഷഹീന്‍ അഫ്രീദി, ഷാന്‍ മസൂദ്, ഉസ്മാന്‍ ഖാദിര്‍.

Eng­lish Sum­ma­ry: West Indies and Pak­istan squads for T20 World Cup announced
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.