പാശ്ചാത്യരാജ്യങ്ങളുടെ ഉപരോധങ്ങളെ മറികടക്കാന്‍ ഊര്‍ജ വിപണിയില്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടി. മറ്റ് വിപണികള്‍ തേടാന്‍ സാധ്യമായ എല്ലാ ഉറവിടങ്ങളും അവസരങ്ങളും റഷ്യക്കുണ്ട്. ആഭ്യന്തര വിപണിയില്‍ തന്നെ ഇന്ധനങ്ങളുടെ വില്പന നിരക്ക് ഉയര്‍ത്താന്‍ സാധിക്കുമെന്നും പുടിന്‍ വ്യക്തമാക്കി. നേരത്തെ റഷ്യക്ക് മേലുള്ള പാശ്ചാത്യ ഉപരോധങ്ങള്‍ തികഞ്ഞ പരാജയമാണെന്ന് പുടിന്‍ പറഞ്ഞിരുന്നു.
2035 ഓടെ ഇന്ധന വിപണിയുടെ 20 ശതമാനം വിഹിതമാണ് റഷ്യ ലക്ഷ്യമിടുന്നത്. ഇതിനായി വാർഷിക എൽഎൻജി ഉല്പാദനം ഏകദേശം 30 ദശലക്ഷം ടണ്ണിൽ നിന്ന് 120 ‑140 ദശലക്ഷം ടണ്ണായി ഉയർത്തിയിരുന്നു. എന്നാല്‍ വാതക ദ്രൂവീകരണത്തിനാവശ്യമായ ചരക്കുകളുടയും സാങ്കേതിക വിദ്യകളുടെയും ഇറക്കുമതി തടഞ്ഞുകൊണ്ടുള്ള യൂറോപ്യന്‍ യൂണിയന്റെ അഞ്ചാം ഉപരോധ പാക്കജ് റഷ്യയുടെ പദ്ധതിയെ പ്രതികൂലമായി ബാധിക്കും. ഈ നീക്കം തടയാനുള്ള ബദല്‍ മാര്‍ഗങ്ങള്‍ക്കാണ് പുടിന്‍ പദ്ധതിയിടുന്നത്.
ഉക്രെയ്‍ന്‍ സംഘര്‍ഷവും റഷ്യക്കുമേലുള്ള ഉപരോധങ്ങളും റഷ്യയെ ആഭ്യന്തരമായി മാത്രമല്ല, പല ദരിദ്രരാജ്യങ്ങളുടെയും സമ്പദ്‍വ്യവസ്ഥയെ ബാധിക്കുമെന്ന് ഐക്യരാഷ്ട്ര സഭയും ചൂണ്ടിക്കാണിക്കുന്നു. വികസ്വര- അവികസിത രാജ്യങ്ങളിലെ ഇന്ധന വിപണിയെ റഷ്യക്കെതിരായ ഉപരോധങ്ങള്‍ ഇതിനകം പ്രതികൂലമായി ബാധിച്ചു കഴിഞ്ഞു. ഭക്ഷ്യക്ഷാമം, ഇന്ധന വിലവര്‍ധന എന്നിവ നിലവില്‍ 107 രാജ്യങ്ങളില്‍ പലതും ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും ഐക്യരാഷ്ട്ര സഭ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറെസ് പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി വാതക വിതരണക്കാരും രണ്ടാമത്തെ വലിയ എണ്ണ വിതരണക്കാരുമാണ് റഷ്യ. മുപ്പത്തിയാറു രാജ്യങ്ങളാണ് ഗോതമ്പ് ഇറക്കുമതിക്ക് റഷ്യയെയും ഉക്രെയ്‌നെയും ആശ്രയിക്കുന്നത്. ഉപരോധവും സംഘര്‍ഷവും അവസാനിച്ചില്ലെങ്കില്‍ ദരിദ്ര രാജ്യങ്ങളുടെ ഇന്ധന- ഭക്ഷ്യ വിലക്കയറ്റം നിയന്ത്രണാതീതമാകുമെന്നും ഗുട്ടറെസ് മുന്നറിയിപ്പ് നല്‍കി.
English Summary:Western sanctions; Putin seeks alternatives in the energy market
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.