22 January 2026, Thursday

Related news

December 23, 2025
December 7, 2025
November 24, 2025
November 5, 2025
October 30, 2025
September 21, 2025
May 20, 2025
May 18, 2025
May 3, 2025
April 4, 2025

കല്യാണത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തി വീട് തുറന്നപ്പോള്‍ ബെഡ് റൂമിൽ ഒരാൾ ഉറങ്ങുന്നു, ഉണർന്നപ്പോൾ പറഞ്ഞത് സിനിമയെ വെല്ലുന്ന കഥ!

Janayugom Webdesk
May 16, 2023 8:01 pm

ഉത്തര്‍പ്രദേശിലെ ഒരു സംഭവം കേള്‍ക്കണ്ടേ? ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു ശർവാനന്ദും കുടുംബവും. വീട് പൂട്ടി പോയി വിവാഹമൊക്കെ കഴിഞ്ഞ് തിരിച്ചുവന്നപ്പിഴതാ ബെഡ് റൂമിൽ ഒരാൾ സുഖമായി കിടന്നുറങ്ങുന്നു. ലഖ്‌നൗവിലെ കാന്ത് ഏരിയയിലാണ് സിനിമാ കഥയെ വെല്ലുന്ന സംഭവം നടന്നത്. റൂമിലാകെ വലിച്ചുവാരിയിട്ട ലക്ഷണമുണ്ട്. മദ്യക്കുപ്പികളും ഭക്ഷണവുമൊക്കെ നിലത്ത് ചിതറക്കിടക്കുന്നുമുണ്ട്. ഏറെ നേരം കഴിഞ്ഞിട്ടും കിടക്കയിലെ സുഖനിദ്രയിൽ നിന്ന് അയാൾ ഉണർന്നില്ല. ശർവാനന്ദ് വിളിച്ചുമില്ല. ഇതിനിടയിൽ വീട്ടിൽ അദ്ദേഹവും കുടുംബവും വിശദമായി പരിശോധിച്ചു.

പത്ത് ലക്ഷം രൂപയിലധികം വിലമതിക്കുന്ന സാധനങ്ങളും പണവും നഷ്ടപ്പെട്ടതായി അവർക്ക് മനസിലായി. പൊലീസിനെ വിവരമറിയിച്ചു. ഒടുവിൽ ഇയാൾ ഉണർന്നതിന് പിന്നാലെ മോഷ്ടാവിനെ പൊലീസിന് കൈമാറുകയും ചെയ്തു. വീട്ടിൽ കവർച്ചയ്ക്കെത്തിയതായിരുന്നു രണ്ടംഗ സംഘം. കവർച്ച നടത്തുന്നിനിടെ കിട്ടിയ മദ്യം രണ്ടുപേരും കുറേശ്ശ അകത്താക്കി. ബുദ്ധിമാനായ പങ്കാളി ഇയാളെ കൊണ്ട് നന്നായി മദ്യം കുടിപ്പിച്ചു. ഓഫായ പങ്കാളിയെ ഉപേക്ഷിച്ച് കളവു മുതലുമായി മറ്റേയാൾ രക്ഷപ്പെടുകയും ചെയ്തു.

‘കല്യാണത്തിന് പോയി മടങ്ങി വന്ന് പൂട്ട് തുറന്നപ്പോൾ മുകൾഭാഗം തകർത്ത നിലയിലായിരുന്നു. വീടിനുള്ളിലെ സാധനങ്ങളെല്ലാം ചിതറിക്കിടക്കുന്ന നിലയിലും. കിടപ്പുമുറിയിൽ എത്തിയപ്പോൾ ഞങ്ങളൊന്ന് ഞെട്ടി. ഒരു യുവാവ് അവിടെ സുഖമായി ഉറങ്ങുന്നതാണ് കണ്ടത്. അടുത്തുതന്നെ കാലിയായ കുപ്പികളും കണ്ടു’- എന്നായിരുന്നു വീടിന്റെ ഉടമയും സൈനികനുമായ ശർവാനന്ദിന്റെ വാക്കുകൾ. വീട്ടിൽ നിന്ന് 100 ഗ്രാം സ്വർണവും ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് കിലോ വെള്ളിയും 50,000 രൂപ വിലമതിക്കുന്ന 40 സാരിയും ആറ് ലക്ഷം രൂപയും നഷ്ടപ്പെട്ടതായി വീട്ടുകാർ പറയുന്നു. സലീം ഉണരുന്നതുവരെ കാത്തിരിക്കുകയായിരുന്നു ശർവാനന്ദും കുടുംബവും. തുടർന്ന് കാര്യങ്ങളെല്ലാം മനസിലാക്കിയ ശേഷമായിരുന്നു പൊലീസിന് കൈമാറിയത്. ലഖ്‌നൗവിലെ ശാരദാ നഗറിൽ നിന്നുള്ള സലിം ആണെന്ന് ഉണർന്ന ശേഷം പ്രതി സൈനികൻ കൂടിയായ ശർവാനന്ദിനോട് പറഞ്ഞു. ഞാനും മറ്റൊരാളും മോഷണത്തിന് എത്തിയതായിരുന്നു എന്നും, മോഷണത്തിനിടെ മദ്യം കിട്ടിയപ്പോൾ അത് തന്നെക്കൊണ്ട് കൂട്ടാളി കുടിപ്പിച്ചെന്നും സലീം പറഞ്ഞു. മദ്യലഹരിയിൽ ബോധം പോയ തന്നെ ഉപേക്ഷിച്ച് മറ്റേയാൾ രക്ഷപ്പെടുകയായിരുന്നു — സലീം പൊലീസിനോട് പറഞ്ഞു. കൂട്ടാളിയെ തിരയുകയാണ് പൊലീസ് ഇപ്പോൾ.

eng­lish summary;When he came back from the wed­ding and opened the lock, he found a per­son sleep­ing in the bedroom

you may also like this video;

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.