21 January 2026, Wednesday

സൗജന്യ കോസ്മറ്റിക് ചികിത്സ എന്നുകേട്ടപ്പോള്‍ എടുത്തുചാടി, ഒടുവിലിങ്ങനെയായി: കരഞ്ഞുപറഞ്ഞ് യുവതി

Janayugom Webdesk
April 17, 2023 9:42 pm

സൗജന്യ കോസ്മറ്റിക് ചികിത്സയ്ക്ക് വിധേയായതിനെത്തുടര്‍ന്ന് തനിക്ക് അബദ്ധംപറ്റിയതായി വെളിപ്പെടുത്തി യുവതി. ലോസ് ഏഞ്ചൽസിൽ നിന്നുള്ള ഒരു 27 ‑കാരി ജെസീക്കയാണ് സൗന്ദര്യവര്‍ധക ചികിത്സയ്ക്കുപോയി പണിവാങ്ങിയത്. ടിക് ടോക്ക് വീഡിയോയിലാണ്, ജെസീക്ക ബുർക്കോ തനിക്കുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞിരിക്കുന്നത്. അതോടൊപ്പം നേരത്തെ ആറ് തവണ എങ്ങനെയാണ് താൻ ട്രീറ്റ്മെന്റിലൂടെ കടന്നു പോയത് എന്നും അവർ പറഞ്ഞു. ഏറ്റവും ഒടുവിലത്തെ ലിപ് ഫില്ലിം​ഗ് ഒരു മഹാദുരന്തമായി മാറി. ചുണ്ടുകൾ ചുവന്ന് വീർത്തു വന്നു.

വീഡിയോയിൽ നേരത്തെ തന്റെ ചുണ്ടുകൾ എങ്ങനെയാണ് ഇരുന്നത് എന്നും ജെസീക്ക പറയുന്നുണ്ട്. അതുപോലെ അവസാനത്തെ ഫില്ലിം​ഗ് തനിക്ക് സൗജന്യമായി ലഭിച്ചതാണ് എന്നും പുതിയ ഒരു ഡോക്ടറെയാണ് കണ്ടത് എന്നും ജെസീക്ക പറയുന്നു. പിറ്റേ ദിവസം വീണ്ടും ക്ലിനിക്കിൽ പോയി എങ്കിലും അതിലും മോശമായി മാറുകയായിരുന്നു അവസ്ഥയെന്നും ജെസീക്ക പറയുന്നു. കരഞ്ഞുകൊണ്ടാണ് തനിക്കുണ്ടായ ദുരനുഭവം ജസീക്ക പങ്കുവച്ചിരിക്കുന്നത്. 

Eng­lish Sum­ma­ry: When I heard about free cos­met­ic treat­ment, I jumped at it, and it end­ed up like this: Woman reveals bad experience

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.