24 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 14, 2025
April 12, 2025
March 26, 2025
March 25, 2025
March 24, 2025
March 22, 2025
March 21, 2025
March 17, 2025
March 13, 2025
March 11, 2025

പിന്നിട്ട കാലങ്ങളെ തേടുമ്പോൾ

Janayugom Webdesk
January 8, 2023 5:00 am

1947ൽ രാജ്യം സ്വതന്ത്രമാകുമ്പോൾ അസമത്വങ്ങളില്ലാത്ത ഒരു രാഷ്ട്രം കെട്ടിപ്പടുക്കുകയായിരുന്നു സ്വപ്നം. മൗലികാവകാശങ്ങൾ ഉറപ്പുനൽകുന്ന ഭരണഘടനയുടെ നിർമ്മിതി. നിർദേശക തത്വങ്ങൾ സോഷ്യലിസവും ജനാധിപത്യവും വാഗ്ദാനം ചെയ്യുന്നു. പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായി രൂപപ്പെടാനും എല്ലാ പൗരന്മാർക്കും സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ, നീതിയും ഭരണഘടന ഉറപ്പുനൽകുന്നു. സ്വതന്ത്രമായചിന്തയും ആവിഷ്കാരവും ഇഷ്ടവിശ്വാസത്തിൽ സുരക്ഷിതമായി നിലനിൽക്കാനുള്ള അവകാശവും ഭരണഘടനയുടെ ആമുഖത്തിൽ ഉറപ്പുനൽകുന്നു. ആരാധന, പദവി, അവസര സമത്വം ഇവ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം വ്യക്തിയുടെ അന്തസും രാഷ്ട്രത്തിന്റെ ഐക്യവും ഉറപ്പാക്കുന്ന സാഹോദര്യം വളർത്തുമെന്നും ദൃഢനിശ്ചയം ചെയ്യുന്നു.. “… 1949 നവംബർ 26ന് ഭരണഘടനാ അസംബ്ലിയിൽ ഭരണഘടന സ്വീകരിച്ചു.” 1950 ജനുവരി 26ന് ഭരണഘടന നിലവിൽ വന്നു. പിന്നീട് 1970കളിൽ, “സോഷ്യലിസ്റ്റ്”, “സെക്കുലർ” എന്നീ രണ്ട് വാക്കുകൾ കൂടിച്ചേർത്തു. ഈ വാക്കുകൾ ഉൾക്കൊള്ളിക്കേണ്ടതിന്റെ അനിവാര്യത ആദ്യം മുതൽ ബോധ്യപ്പെട്ടിരുന്നു. ആദ്യ തെരഞ്ഞെടുപ്പ് (1952) ഫലം പ്രഖ്യാപിച്ചപ്പോൾ, ഇത് ഒരു പാർട്ടിയുടെയും വിജയമല്ല, മതേതരത്വത്തിന്റെ വിജയമാണ് എന്ന ബോധ്യത്തിൽ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു എല്ലാ മുഖ്യമന്ത്രിമാർക്കും കത്തയച്ചിരുന്നു.
‘രാജ്യത്തിന്റെ വിഭവസമൃദ്ധി ഊറ്റിഊറ്റിയെടുത്തായിരുന്നു ബ്രിട്ടീഷ് സാമ്രജ്യത്വം രാജ്യം വിട്ടത്. ബ്രിട്ടൻ തങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ സമ്പുഷ്ടമാക്കാൻ ആവിയും ശാസ്ത്രവും വഴി ഹിന്ദുസ്ഥാന്റെ മുഴുവൻ ഉപരിതലം ഉഴുതുമറിച്ചു.’ (കാൾ മാർക്സ്). തകർന്ന സമ്പദ്‌വ്യവസ്ഥയിൽ നിന്ന് രാജ്യത്തിന് പുനർനിർമ്മാണം ആരംഭിക്കേണ്ടിവന്നു. രാഷ്ട്രീയം ഭരണഘടനാപരമായ പ്രതിബദ്ധതകളാൽ ബലപ്പെടുത്തി.


ഇതുകൂടി വായിക്കൂ: ലോകം ചിക്കാഗോയ്ക്ക് മടങ്ങേണ്ടിവരുമോ?


ഖനവ്യവസായങ്ങൾ സ്ഥാപിക്കുന്നതിന് അവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ രൂപരേഖ സജ്ജമാക്കി. രാജ്യാധികാരങ്ങളുടെ പരിധിയിലായിരുന്നു ഇവയെല്ലാം സാധ്യമായത്. വ്യക്തികേന്ദ്രീകൃതമായിരുന്നില്ല യാതൊന്നും, ഒരോ രൂപരേഖയും. വിദ്യാഭ്യാസം, ശാസ്ത്രം, ആരോഗ്യം, പുരോഗതി, സമാധാനം എന്നിങ്ങനെ ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയും കാത്തുസൂക്ഷിക്കുന്ന തൂണുകൾ ഉപരിഘടനയോട് ചേർന്നുള്ളതായിരുന്നു. മുതലാളിത്ത വർഗസ്വാധീനം രാജ്യത്ത് പ്രകടമായിരുന്നു. കുത്തകകളും അവരുടേതായ വഴി തെളിച്ചിരുന്നു.
കമ്മ്യൂണിസ്റ്റുകാര്‍ യാഥാസ്ഥിതികമായ ഓരോ ചുവടുവയ്പിനെതിരെയും പോരാട്ടം ശക്തിപ്പെടുത്തി. ചെറുത്തുനില്പുകൾക്കിടയിലും പോണ്ടിച്ചേരിയെയും ഗോവയെയും മോചിപ്പിച്ചു. ബാങ്കുകളും ഖനികളും ദേശസാൽക്കരിക്കുന്നതിലും തൊഴിലാളിവർഗത്തിന് വേണ്ടി പോരാടി അവകാശങ്ങൾ നേടിയെടുക്കുന്നതിലും അവർമുൻനിരയിൽ നിന്നു. അഖിലേന്ത്യാ കിസാൻസഭ കർഷകമുന്നേറ്റങ്ങൾക്ക് വഴിയൊരുക്കി. പക്ഷെ പാർലമെന്റിനകത്തും പുറത്തും ജനാധിപത്യ വ്യവസ്ഥിതിയെ തകർക്കുന്ന വലതുപക്ഷ ശക്തികളുടെ വെല്ലുവിളികൾ ഉയർന്നു. ധനമൂലധനത്തിന്റെ ഉയർച്ചയിൽ അവരുടെ വാദങ്ങൾക്ക് ഭരണകൂട പിന്തുണ നേടി. എല്ലാ മേഖലയും സ്വകാര്യവൽക്കരണത്തിന് വിധേയമായി. ഫലമായി, അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയർന്നു.


ഇതുകൂടി വായിക്കൂ: പട്ടിണി രാജ്യമാകുന്ന ഇന്ത്യ


ആഗോളപട്ടിണി സൂചികയുടെ കണക്കുകൾ ഒരു പതിറ്റാണ്ടായി ഭീതിപ്പെടുത്തുന്നതാണ്. രാജ്യത്തിന്റെ ഭരണകൂടം ഇവയൊന്നും അംഗീകരിക്കുന്നില്ല. സർവേയുടെ വിശ്വാസ്യത പോലും ചോദ്യം ചെയ്യുന്നു. പട്ടിണിസൂചിക നഗരപ്രദേശങ്ങളിൽ സ്ഥിരമായി ഇടിവിലാണ്. വിശപ്പ് ആഹാരത്തിന്റെ ലഭ്യതയിലും ഗുണനിലവാരത്തിലുമാണ് പരിഗണിക്കുന്നത്. ആഗോളപട്ടിണി സൂചികയുടെ കണക്കുകളിൽ നാലിൽ മൂന്ന് പേർ കുട്ടികളാണെന്നും അതിനാൽ മുഴുവൻ ജനങ്ങളെയും പ്രതിനിധീകരിക്കുന്നില്ല എന്നുമാണ് സർക്കാർ കണക്കുകൾ. കുട്ടികൾ പട്ടിണിയിലാണെങ്കിൽ, ഒരു സമൂഹത്തിന്റെ യഥാർത്ഥ സമ്പത്തായി പരിഗണിക്കുന്ന മനുഷ്യ മൂലധനം ഇല്ലാതാകും, മുന്നറിയിപ്പുകൾ പരിഗണിക്കുന്നില്ലെങ്കിൽ പോഷകാഹാരക്കുറവ് മരണനിരക്കിനെ പെരുക്കും.
വ്യാവസായിക മൂലധനം ബാങ്കിങ് മൂലധനവുമായി ലയിച്ചതിനെ തുടർന്ന് തൊഴിലില്ലായ്മാ നിരക്ക് 8.3 ശതമാനമായി ഉയർന്ന് രണ്ട് ദശലക്ഷത്തിൽ നിന്ന് 394.6 ദശലക്ഷത്തിലെത്തിയിരിക്കുന്നു. 2014 മുതൽ 2022 വരെയുള്ള തൊഴിലില്ലായ്മാ വളർച്ചയെക്കുറിച്ചോ അനൗപചാരിക മേഖലയിലെ വലിയ തൊഴിൽ പ്രതിസന്ധിയെക്കുറിച്ചോ കേന്ദ്ര സർക്കാരിന് ആശങ്കയില്ല. വീഴ്ചയിൽ നിന്ന് കരകയറാൻ യാതൊരു പരിശ്രമവും ഇല്ല. തൊഴിലാളികൾക്ക് ജീവിക്കണം. അവർക്ക് തൊഴിൽ ആവശ്യമാണ്. ഭരണകൂട നടപടികളോടുള്ള തൊഴിലാളികളുടെ എതിർപ്പ് ഉയരുകയാണ്. അനീതികൾക്കെതിരെ പ്രക്ഷോഭങ്ങളും പ്രസ്ഥാനങ്ങളും സംഘടിപ്പിക്കാൻ എഐടിയുസി മുന്നിട്ടിറങ്ങിയിരിക്കുന്നു. ഗ്രാമീണ മേഖലകളിലുൾപ്പെടെ കർഷകത്തൊഴിലാളികളും കർഷകരും പോർമുഖങ്ങൾ തുറക്കുന്നു. ജനകീയ ഐക്യമാണ് പ്രക്ഷോഭത്തിന് വഴിയാകുന്നത്.


ഇതുകൂടി വായിക്കൂ:  ഹിന്ദുത്വത്തിനെതിരെ ഗാന്ധിജിയുടെ വിജയം


ഈ ഐക്യം ഇല്ലാതാക്കാൻ ഹിന്ദുത്വമാണ് ഉപയോഗിക്കുന്ന തുറുപ്പ് ചീട്ട്. അതിന്റെ വർഗീയ ഫാസിസ്റ്റ് വേഷം വി ഡി സവർക്കറുടെ ‘ഹിന്ദുത്വ, ഹു ഈസ് എ ഹിന്ദു’ എന്ന പുസ്തകത്തിൽ ലിഖിതവും. “… പക്ഷേ മറ്റേതൊരു ഹിന്ദുവിനേയും പോലെ അവർക്ക് ഹിന്ദുസ്ഥാൻ പിതൃഭൂമിയാണ്, മറ്റാർക്കും അത് പുണ്യഭൂമിയല്ല. അവരുടെ പുണ്യഭൂമി അറേബ്യയിലോ പലസ്തീനിലോ അകലെഎവിടെയോയാ ആണ്. അവരുടെ പുരാണങ്ങളും ആൾദൈവങ്ങളും ഈ മണ്ണിന്റെ മക്കളല്ല…”
ജർമ്മനിയിലെ ഫാസിസ്റ്റുകളുടെ മാതൃക ഏറെ സ്വീകര്യമായിരുന്നു. യഹൂദരെ ഉന്മൂലനം ചെയ്യാനുള്ള ഹിറ്റ്ലറുടെ മൃഗീയമായ ചെയ്തികളെ സവർക്കർ പ്രശംസിച്ചതും കൂട്ടിവായിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.