വിവാദങ്ങള്‍ക്കും വെല്ലുവിളികള്‍ക്കുമൊടുവില്‍ ഐഎസ്എല്‍ കലാശപ്പോരാട്ടം ഇന്ന് നടക്കും. ഗോവയിലെ ഫറ്റോര്‍ഡ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് ബംഗളൂരു എഫ്‌സിയും എടികെ മോഹന്‍ ബഗാനും കൊമ്പുകോര്‍ക്കുന്ന ഫൈനല്‍ പോരാട്ടം നടക്കുന്നത്. ലീഗിലെ ഏറ്റവും ശക്തരായ ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ വിജയം ആര്‍ക്കെന്ന് പ്രവചനാതീതമാണ്. പോയിന്റ് ടേബിളില്‍ ഒന്നാമതെത്തിയ മുംബൈ സിറ്റിയെ സെമിയില്‍ മറികടന്നാണ് ബംഗളൂരു ഫൈനലില്‍ എത്തിയത്.
എടികെയാകട്ടെ രണ്ടാം സ്ഥാനക്കാരായിരുന്ന ഹൈദരാബാദ് എഫ്‌സിയെയും തകര്‍ത്താണ് ഫൈനല്‍ പോരാട്ടത്തിന് തയ്യാറെടുക്കുന്നത്. പ്ലേ ഓഫില്‍ കേരള ബ്ലാസ്റ്റേഴ്സിനെതിരെ വിവാദഗോളിലൂടെ സെമിയിലെത്തിയ ബംഗളൂരു ഛേത്രിയുടെ തന്നെ ഗോളിലൂടെ മികച്ച പ്രകടനം നടത്തിയാണ് തിരിച്ചുവരവറിയിച്ചത്. സെമിഫൈനലില്‍ രണ്ട് പോരാട്ടങ്ങളും പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് അവസാനിച്ചത്. ലീഗില്‍ ഏറ്റവും കൂടുതല്‍ തവണ ഐഎസ്എല്‍ കിരീടം നേടിയത് എടികെയാണ്. ഇതുവരെ മൂന്ന് തവണയാണ് എടികെ കപ്പുയര്‍ത്തിയിട്ടുള്ളത്. മുംബൈ സിറ്റി ഒരു തവണയും.
English Summary;Who raises the cup? Bengaluru-Mumbai is entering the final battle
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.