
തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർമാർക്കായി പ്രധാനമന്ത്രി നരേന്ദ്രമോഡി ഏർപ്പെടുത്തിയ വിരുന്നിനുള്ള ക്ഷണം നിരസിച്ച് ആർ ശ്രീലേഖ. എന്തിനാണ് വെറുതെ കാശ് കളയുന്നതെന്നും ഇവിടെ ഒരുപാട് ജോലിയുണ്ടെന്നും ശ്രീലേഖ സമൂഹ മാധ്യമത്തിൽ കുറിച്ചു. ബിജെപി കൗൺസിലർമാരെല്ലാം ഒന്നിച്ച് ഇന്ന് കേരള എക്സ്പ്രസിലാണ് ഡൽഹിയിലേക്ക് യാത്ര തിരിച്ചത്. ട്രെയിന്‍ കടന്ന് പോകുന്ന സംസ്ഥാനങ്ങളിലെ പ്രധാന സ്റ്റേഷനുകളില്‍ ബിജെപി പ്രവര്‍ത്തകര്‍ സംഘത്തിന് സ്വീകരണവും ഒരുക്കുന്നുണ്ട്.
എന്നാൽ ഈ സംഘത്തിനൊപ്പം പോകാതിരുന്ന ശ്രീലേഖ വിമാനത്തിൽ ഡൽഹിയിൽ എത്തുമെന്നായിരുന്നു നേതാക്കളുടെ പ്രതീക്ഷ. എന്നാൽ പണം അനാവശ്യമായി ചിലവാക്കേണ്ടെന്ന് കരുതി യാത്ര ഒഴിവാക്കുകയായിരുന്നുവെന്ന് ശ്രീലേഖ പറഞ്ഞു. അതേസമയം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കാനില്ലെന്നും ശ്രീലേഖ പറഞ്ഞു. അഞ്ചുവർഷവും കൗൺസിലറായി തുടരാനാണ് തീരുമാനമെന്നും അവർ വ്യക്തമാക്കി. മേയർ സ്ഥാനം നൽകാത്തതിലുള്ള പ്രതിഷേധമാണ് ശ്രീലേഖയുടെ ഈ തീരുമാനങ്ങൾക്ക് പിന്നിലെന്നാണ് സൂചന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.