ഉത്തരാഖണ്ഡിലുണ്ടായ വ്യാപക മണ്ണിടിച്ചിലില്‍ പതിനഞ്ച് വീടുകള്‍ തകര്‍ന്നു. ഡെറാഡൂണിലെ വികാസ്നഗര്‍ തെഹസിലിലെ ഝക്കാൻ ഗ്രാമത്തിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. മണ്ണിടിച്ചിലില്‍ ആളപായമില്ലെന്നും, 80 ഓളം ആളുകൾ ഭവനരഹിതരായതായെന്നും സംസ്ഥാന എമര്‍ജെൻസി ഓപ്പറേഷൻ സെന്റര്‍ വ്യക്തമാക്കി. ദുരിത ബാധിതരെ പാസ്ത ഗ്രാമത്തിലേ ഹൈസ്‌കൂൾ, കമ്മ്യൂണിറ്റി സെന്റർ, ലംഗയിലെ സർക്കാർ ഇന്റർ കോളജ് എന്നിവിടങ്ങളിലെ താൽക്കാലിക ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയതായി എഎൻഐ റിപ്പോര്‍ട്ട് ചെയ്തു.
ദുരിതബാധിതർക്ക് ആവശ്യമായ ഭക്ഷണസാധനങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെന്ന് വികാസ് നഗര്‍ സബ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് വിനോദ് കുമാര്‍ പറഞ്ഞു. ഉത്തരാഖണ്ഡില്‍ രുദ്രപ്രയാഗില്‍ പാലം തകര്‍ന്ന് മദ്മഹേശ്വര്‍ അമ്പലത്തിലേക്കുളള വഴിമദ്ധ്യ കുടുങ്ങിയ 293 തീര്‍ത്ഥാടകരെ രക്ഷിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ബുധനാഴ്ച്ച 240 തീര്‍ത്ഥാടകരെ ഹെലിക്കോപ്റ്റര്‍ മാര്‍ഗം വഴിയും കൂടാതെ 53 തീര്‍ത്ഥാടകരെ നദിയിലൂടെയുളള കയര്‍ മാര്‍ഗം വഴി രക്ഷിച്ചതായും സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു. വ്യാഴായ്ച്ച സംഭവ സ്ഥലം സന്ദര്‍ശിച്ച വികാസ്നഗര്‍ ജില്ലാ മജിസ്ട്രേറ്റ് സോണിക ഗ്രാമത്തിന്റെ ജിയോളജിക്കല്‍ സര്‍വ്വേ നടത്താൻ ജിയോളജിസ്റ്റ് സംഘത്തെ ഉടൻ അയക്കുമെന്ന് പറഞ്ഞു.
ജാര്‍ഖണ്ഡിലെ മലയോര മേഖലകളില്‍ അതിശക്തമായ മഴയില്‍ കെട്ടിടങ്ങല്‍ തകരുകയും നദികളില്‍ വെളളപ്പൊക്കമുണ്ടാവുകയും ചെയ്തു. ജാര്‍ഖണ്ഡില്‍ ഇന്ന് ഇടിമിന്നലോടുക്കുടിയ മഴ ലഭിക്കുമെന്ന് കാലാവസ്ഥ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഹിമാചല്‍ പ്രദേശിലും ഇന്നും അടുത്ത രണ്ടു ദിവസവും അതിശക്തമായ മഴ ലഭിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ ഉത്തരാഖണ്ഡിലെ ഒറ്റപ്പെട്ട സ്ഥലങ്ങളായ നൈനിറ്റാള്‍, ചമ്പാവത്ത്, പൗരി, ഉധം സിങ് നഗര്‍ എന്നിവടങ്ങളില്‍ ശക്തിയോടുളളതോ, അതിതീവ്രമായ മഴയോടൊപ്പം കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പെയ്ത അതിശക്തമായ മഴയില്‍ ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലുമായി അറുപത് പേര്‍ ആണ് മരിച്ചത്.
English Summary:Widespread landslides in Uttarakhand; Many houses were destroyed
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.