23 December 2024, Monday
KSFE Galaxy Chits Banner 2

Related news

August 2, 2023
May 30, 2023
May 21, 2023
May 18, 2023
May 3, 2023
May 2, 2023
April 24, 2023
March 13, 2023
February 10, 2023
January 4, 2023

വിധവാ പുനർ വിവാഹ ധനസഹായത്തിന് അപേക്ഷിക്കാം

Janayugom Webdesk
തിരുവനന്തപുരം
July 25, 2022 10:02 pm

ബിപിഎൽ വിഭാഗത്തിൽപ്പെട്ട 18 നും 50 നും മദ്ധ്യേ പ്രായമുള്ള സാധുക്കളായ വിധവകൾ, നിയമപരമായി വിവാഹ മോചനം നേടിയവർ എന്നിവരുടെ പുനർ വിവാഹത്തിന് 25,000 രൂപ ധന സഹായം നൽകുന്ന ‘മംഗല്യ’പദ്ധതി പ്രകാരം 2022–23 വർഷത്തേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷയോടൊപ്പം ആദ്യ ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റ്, വിവാഹ ബന്ധം വേർപ്പെടുത്തിയ ഉത്തരവ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, പുനർ വിവാഹം രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ ഹാജരാക്കണം. ആവശ്യമായ രേഖകൾ സഹിതം www. schemes. wcd.kerala. gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള അങ്കണവാടിയുമായോ, ശിശു വികസന പദ്ധതി ഓഫീസുമായോ ബന്ധപ്പെടണം.

Eng­lish Sum­ma­ry: Wid­ow can apply for remar­riage finance assistance

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.