23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 16, 2024
December 15, 2024
December 13, 2024
December 13, 2024
December 10, 2024
December 10, 2024

ഭാര്യയെയും മകനെയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍

Janayugom Webdesk
ന്യൂഡൽഹി
April 17, 2022 3:55 pm

ഡൽഹിയിൽ ഭാര്യയെയും മകനെയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ഗൃഹനാഥൻ അറസ്റ്റിൽ. 35കാരിയായ കാഞ്ചൻ അറോറയും 15കാരനായ മകനുമാണ് കൊല്ലപ്പെട്ടത്. ഷഹ്‌ദാരയിലെ ഗീത കോളനി ഏരിയയിലാണ് സംഭവം. പൊലീസ് സചിനെ അറസ്റ്റ് ചെയ്തു.

ഭാര്യയുമായി സചിൻ പതിവായി വഴക്കിടാറുണ്ടായിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങളെ തുടർന്നുള്ള മാനസിക പിരിമുറുക്കവും വിഷാദവും കാരണമെന്ന് പൊലീസ് പറയുന്നു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ വഴക്കുണ്ടായ ശേഷമാണ് പ്രതി ഇരുവരെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. സചിൻ തന്നെയാണ് കൊലപാതക വിവരം കുടുംബ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ അറിയിച്ചത്.

സചിന്‍റെ വീട്ടിൽ പരിശോധന നടത്തിയ പൊലീസ് കാഞ്ചന്‍റെയും മകന്റെയും മൃതദേഹങ്ങൾ രണ്ടാം നിലയിൽ കണ്ടെത്തി. കാഞ്ചന്‍ കട്ടിലിലും മകൻ നിലത്തും മരിച്ചു കിടക്കുന്ന നിലയിലായിരുന്നുവെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ ആർ. സത്യസുന്ദരം പറഞ്ഞു.
സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന സചിൻ അടുത്തിടെയാണ് പലചരക്കുകട തുടങ്ങിയത്. കൊലപാതകം നടത്തിയത് താനാണെന്ന് സചിന്‍ പൊലീസിനോട് പറഞ്ഞു.

Eng­lish Summary:Wife and son mur­der; Hus­band arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.