23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 23, 2024
December 21, 2024
December 19, 2024
December 18, 2024
December 12, 2024
December 11, 2024
December 10, 2024
December 10, 2024
December 6, 2024

ഭാര്യയ്ക്ക് പൊലീസ് ജോലി കിട്ടി; വനിതാ കോൺസ്റ്റബിളിനെ കൊ ലപ്പെടുത്തി യുവാവ്

Janayugom Webdesk
October 22, 2023 7:02 pm

വനിതാ കോൺസ്റ്റബിളിന്റെ കൊലപാതകത്തിൽ പ്രതിയെ കണ്ടെത്തി. 23കാരിയായ ശോഭാ കുമാരിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. യുവതിക്ക് പൊലീസിൽ പുതുതായി ജോലി ലഭിച്ചിരുന്നു. ജോലി ലഭിച്ചതിന് ശേഷം കുടുംബത്തിനായി സമയം ചെലവഴിക്കാത്തതിൽ ഭർത്താവ് അസ്വസ്ഥനായിരുന്നുവെന്നും തുടർന്നാണ് കൊലപാതകമെന്നുമാണ് പൊലീസ് നി​ഗമനം. അതേസമയം, പ്രതിയെന്ന് സംശയിക്കുന്ന ഭർത്താവ് ഇപ്പോഴും ഒളിവിലാണ്. കൊലയാളിയെ പിടികൂടാനായില്ലെന്നും തിരച്ചിൽ ഊർജിതമാക്കിയെന്നും കോട്വാലി എസ്എച്ച്ഒ സഞ്ജീത് കുമാർ പറഞ്ഞു.

പട്‌നയിലെ ഹോട്ടലിൽ വെച്ചാണ് കൊലപാതകം നടന്നത്. കൊലപാതകത്തിന് ശേഷം ഭർത്താവ് മൂന്ന് തവണ വിളിക്കുകയും പിന്നീട് സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തു. പട്‌ന ജംഗ്‌ഷന് സമീപമുള്ള ഹോട്ടലിൽ വെച്ചാണ് ഭർത്താവ് വെടിവെച്ചത്. മുറിയിൽ വെടിയേറ്റ നിലയിൽ ന​ഗ്നയായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഭർത്താവ് മുറിയെടുത്ത് യുവതിയെ ക്ഷണിക്കുകയും കൊലക്ക് ഉപയോ​ഗിച്ച ആയുധവും കണ്ടെടുത്തു. ആറ് വർഷം മുമ്പാണ് വിവാഹം കഴിഞ്ഞത്. പ്രണയിച്ചാണ് ഇരുവരും വിവാഹിതരായത്. ഇരുവർക്കും ഒരു മകളുണ്ട്. ഇവർ വിവാഹിതരാകുന്നതിന് മുമ്പ് ജഹാനാബാദിൽ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരുമിച്ച് പഠിച്ചിരുന്നു.

Eng­lish Summary:Wife got police job; A young man killed a woman constable
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.