
തിരുവനന്തപുരം പാലോട് കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരം പാലോട് ഇടിഞ്ഞാർ സ്വദേശി ജിതേന്ദ്രൻ (48)നാണ് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ഇന്ന് രാവിലെ 6.45ഓടെയാണ് സംഭവം. വീട്ടിൽ നിന്നും ജോലി സ്ഥലത്തേക്ക് സ്കൂട്ടറിൽ വരുന്നതിനിടെ മുല്ലച്ചൽ പിപ്പാവാലിയ്ക്ക് സമീപത്തുവെച്ചാണ് കാട്ടാന ആക്രമിച്ചത്. റോഡ് മുറിച്ച് കടക്കുകയായിരുന്ന കാട്ടാന സ്കൂട്ടര്‍ മറിച്ചിടുകയും സ്കൂട്ടറിലുണ്ടായിരുന്ന ജിതേന്ദ്രനെ കാട്ടാന ചവിട്ടുകയുമായിരുന്നു.
ആനയുടെ ചവിട്ടില്‍ ജിതേന്ദ്രന്റെ വാരിയെല്ല് പൊട്ടിയിട്ടുണ്ട്. ആക്രമണം നടന്ന ഉടൻ തന്നെ ജിതേന്ദ്രനെ പാലോട് ആശുപത്രിയിൽ എത്തിച്ചു. ഇവിടെ വെച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഈ മേഖലയിൽ ഒറ്റയാൻ കാട്ടാനയുണ്ട്. ഇടയ്ക്ക് ജനവാസ മേഖലയിൽ ഇറങ്ങാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.