23 January 2026, Friday

Related news

January 21, 2026
January 16, 2026
January 14, 2026
January 14, 2026
January 13, 2026
January 7, 2026
January 6, 2026
January 6, 2026
January 6, 2026
January 5, 2026

കാട്ടുപന്നി ആക്രമണം; അട്ടപ്പാടിയിൽ സ്ത്രീക്ക് പരിക്കേറ്റ

Janayugom Webdesk
അട്ടപ്പാടി
August 3, 2023 10:02 am

അട്ടപ്പാടി കോട്ടമലയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീക്ക് പരിക്ക്. ഷോളയൂർ പഞ്ചായത്തിലെ കോട്ടമല ഊരിലെ പൊന്നിക്കാണ് (61) പരിക്കേറ്റത്. ഇവരുടെ ഇടതുകൈ ഒടിഞ്ഞു. വീട്ടിൽ നിന്നും വെള്ളമെടുക്കാൻ പാത്രവുമായി പുഴയിലേക്ക് പോകുമ്പോഴാണ് പന്നി ആക്രമിച്ചത്. ചേമ്പിൻ കൂട്ടത്തിൽ മറഞ്ഞ് നിന്നിരുന്ന ഒറ്റപ്പന്നി ഇവർക്ക് നേരെ ചാടുകയായിരുന്നു. കരച്ചിൽ കേട്ട് ഓടിയെത്തിയവർ കോട്ടത്തറ ഗവ. ട്രൈബൽ ആശുപത്രിയിൽ എത്തിച്ചു. പൊന്നിയുടെ ഇടതുകയ്യിലെ എല്ല് പൊട്ടിയിട്ടുണ്ട്. രണ്ട് മാസം മുൻപ് ഷോളയൂരിൽ വീടിന് പുറകിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടത്. 

Eng­lish Sum­ma­ry; wild boar attack; Woman injured in Attapadi

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.