9 January 2025, Thursday
KSFE Galaxy Chits Banner 2

മൂന്നാറില്‍ കാട്ടുപോത്ത് ആക്രമണം രൂക്ഷം: പരിക്കേറ്റയാള്‍ ബോധമറ്റ് തെയില തോട്ടത്തില്‍ കിടന്നത് മണിക്കൂറുകള്‍

Janayugom Webdesk
മൂന്നാര്‍
November 21, 2022 5:29 pm

മൂന്നാറില്‍ കാട്ടുപോത്ത് ആക്രമണം രൂക്ഷം. കണ്ണന്‍ ദേവന്‍ കമ്പനി ഗൂഡാര്‍വിള എസ്റ്റേറ്റില്‍ സൈലന്റ് വാലി ഡിവിഷനില്‍ കെ രാമര്‍ (55) ആണ് പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്നത്. ശനി വൈകിട്ടാണ് സംഭവം. തോട്ടം തൊഴിലാളിയായ ഇയാള്‍ ജോലി കഴിഞ്ഞ് മേയാന്‍ വിട്ടിരുന്ന കന്നുകാലികളുമായി വീട്ടിലേക്ക് വരുന്നതിനിടയിലാണ് മൂന്നാം നമ്പര്‍ ഫീല്‍ഡില്‍ വച്ച് പാഞ്ഞു വന്ന കാട്ടുപോത്ത് ഇയാളെ അക്രമിച്ചത്. ആക്രമണത്തില്‍ മുഖത്തും കൈക്കും ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ബോധരഹിതനായി മണിക്കൂറുകളോളം തേയില കാട്ടില്‍ കിടന്നു.

രാത്രി ബോധം തെളിഞ്ഞ ഇയാള്‍ മൊബൈല്‍ ഫോണില്‍ ഭാര്യ പൊന്നുത്തായിയെ വിളിച്ച് വിവരമറിച്ചതിനെ തുടര്‍ന്നാണ് ബന്ധുക്കളും തൊഴിലാളികളും എത്തി ഇയാളെ ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിലെത്തിച്ചത്. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഇയാളെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേവികുളം റേഞ്ചര്‍ പി വി വെജിയുടെ നേതൃത്വത്തിലുള്ള വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

Eng­lish Sum­ma­ry: Wild buf­fa­lo attacks ram­pant in Munnar

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.