ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരു സ്ത്രീ മരിച്ചു. നെല്ലിവിള പുത്തൻ വീട്ടിൽ സോഫിയ ഇസ്മയിൽ (45) ആണ് മരിച്ചത്. ഇടുക്കി പെരുവന്താനം അടുത്ത് കൊമ്പൻപാറയിൽ, ടി ആർ ആൻഡ് ടീ എസ്റ്റേറ്റിൽ വച്ചായിരുന്നു ആക്രമണം. വൈകിട്ട് ഏഴു മണിയോടെ പുഴയില്‍ കുളിക്കാനായി പോയതായിരുന്നു സോഫിയ. തിരികെ വരാതായതോടെ മകൻ തിരച്ചിൽ നടത്തിയപ്പോഴാണ് സോഫിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മുണ്ടക്കയത്തെ സർക്കാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.