21 January 2026, Wednesday

Related news

January 21, 2026
January 14, 2026
January 6, 2026
December 29, 2025
December 8, 2025
December 4, 2025
November 27, 2025
November 18, 2025
November 12, 2025
November 10, 2025

കാട്ടാന ആക്രമണം രൂക്ഷം: ജാർഖണ്ഡിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

Janayugom Webdesk
റാഞ്ചി
January 21, 2026 7:02 pm

ജാർഖണ്ഡിൽ കാട്ടാനകളുടെ ആക്രമണം ജനജീവിതത്തിന് വലിയ ഭീഷണിയായ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പശ്ചിമ സിംഗ്ഭും ജില്ലയിൽ മാത്രം ഒരു കാട്ടാന 22 പേരെ കൊലപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ. കൂട്ടത്തിൽ നിന്ന് വേർപിരിഞ്ഞ് ജനവാസ മേഖലയിൽ എത്തിയ ഈ കൊമ്പനെ നിരീക്ഷിക്കാനും പിടികൂടാനുമായി നൂറിലധികം വനംവകുപ്പ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. നിലവിൽ മദം പൊട്ടിയ അവസ്ഥയിലുള്ള ഈ ആന അക്രമാസക്തനാണെന്നും ഒരു ദിവസം ഏകദേശം 30 കിലോമീറ്ററോളം സഞ്ചരിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ആനകളുടെ ശരീരത്തിലെ ടെസ്റ്റോസ്റ്റിറോൺ അളവ് കൂടുന്ന സ്വാഭാവിക ഘട്ടമായ മദം പൊട്ടൽ രണ്ട് മുതൽ മൂന്ന് മാസം വരെ നീണ്ടുനിൽക്കാമെന്നും ഈ സമയത്ത് ഇവരുടെ പെരുമാറ്റം പ്രവചനാതീതമായിരിക്കുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

ജാർഖണ്ഡിൽ ഏകദേശം 600ഓളം ആനകളുണ്ടെങ്കിലും ഒരൊറ്റ കൊമ്പൻ ഇത്രയധികം മരണങ്ങൾക്ക് കാരണമാകുന്നത് അപൂർവ സംഭവമാണെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കുൽദീപ് മീണ പറഞ്ഞു. പശ്ചിമ സിംഗ്ഭും കൂടാതെ രാംഗഡ്, ബൊക്കാറോ തുടങ്ങിയ ജില്ലകളിലും ആനകൾ വ്യാപകമായി കൃഷിയും വീടുകളും നശിപ്പിക്കുന്നുണ്ട്. 2000 മുതൽ 2025 വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ആനകളുടെ ആക്രമണത്തിൽ 1,400 പേർ മരിക്കുകയും അറുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 2026‑ൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ.

വനനശീകരണം, സ്വാഭാവിക ആവാസ വ്യവസ്ഥകളുടെ നാശം, ആനത്താരകളിലേക്കുള്ള മനുഷ്യന്റെ കടന്നുകയറ്റം എന്നിവയാണ് മനുഷ്യ‑വന്യജീവി സംഘർഷം വഷളാകാൻ പ്രധാന കാരണം. ഭക്ഷണവും വെള്ളവും തേടി ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്ന ആനകൾ ഭയപ്പെടുമ്പോഴാണ് ആളുകളെ ആക്രമിക്കുന്നത്. വനമേഖലയോട് ചേർന്നുള്ള ഗ്രാമങ്ങളിലെ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് വന്യജീവി സംഘടനയായ പിസിസിഎഫ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.