15 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 14, 2024
November 13, 2024
November 5, 2024
October 31, 2024
October 26, 2024
October 13, 2024
October 5, 2024
September 25, 2024
September 24, 2024
September 4, 2024

കൂട്ടം തെറ്റി എത്തിയ കാട്ടാനക്കുട്ടിയെ ആനക്കൂട്ടത്തോടൊപ്പം വിട്ടു; സന്തോഷം പങ്കുവച്ച് മന്ത്രി

Janayugom Webdesk
തിരുവന്തപുരം
August 12, 2022 4:50 pm

മലപ്പുറത്ത് കൂട്ടം തെറ്റി നാട്ടിലെത്തിയ കാട്ടാനക്കുട്ടിയെ സുരക്ഷിതമായി തിരികെ കാട്ടിലേക്ക് വിട്ട വിവരം അറിയിച്ച് വനം മന്ത്രി എ കെ ശശീന്ദ്രൻ. അദ്ദേഹം തന്റെ ഫേസ്ബുക്കിലൂടെയാണ് സന്തോഷ വിവരം പങ്കുവച്ചത്. നിലമ്പൂര്‍ കരുളായി വനത്തില്‍ നിന്നാണ് ആനക്കുട്ടി നാട്ടിലേക്കെത്തിയത്.

മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ കരുളായി വനത്തില്‍ നിന്ന് കൂട്ടം തെറ്റി നാട്ടിലിറങ്ങിയ കുട്ടികൊമ്പനെയാണ് ലോക ഗജ ദിനമായ ഇന്ന് തന്നെ തിരികെ വിടാൻ കഴിഞ്ഞത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് കാട്ടാനക്കുട്ടിയെ നെടുങ്കയം ഐബി കോമ്പൗണ്ടില്‍ കണ്ടെത്തിയത്.

ചെറുപുഴ വളയംകുണ്ടിലെ സ്വകാര്യവ്യക്തിയുടെ പറമ്പില്‍ നിന്നും വനം വകുപ്പ് അധികൃതര്‍ കാട്ടാനകുട്ടിയെ പിടികൂടി കാട്ടാനക്കൂട്ടത്തിനൊപ്പം വിടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കുട്ടിയാന വീണ്ടും വഴി തെറ്റി നാട്ടിലേക്ക് തന്നെ ഇറങ്ങി. പല തവണ പരിശ്രമിച്ചെങ്കിലും കുട്ടിയാനയെ ആനക്കൂട്ടത്തിനൊപ്പം വിടാനായില്ല. ഒടുവില്‍ ഇന്ന് വീണ്ടും പരിശ്രമം തുടരുകയും കാട്ടാനക്കുട്ടി ആനക്കൂട്ടത്തിനൊപ്പം ചേരുകയുമായിരുന്നു.

മന്ത്രി എ കെ ശശീന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

ലോക ഗജ ദിനമായ ഇന്ന് കൂട്ടംതെറ്റി ഒറ്റപ്പെട്ട കാട്ടാനക്കുട്ടിയെ ആനക്കൂട്ടത്തോടൊപ്പം ചേര്‍ക്കാനയതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് നിലമ്പൂരിലെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍. നിലമ്പൂര്‍ നെടുങ്കയം ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ കൂട്ടം തെറ്റിയ നിലയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയ കാട്ടാനക്കുട്ടിയെ നിരന്തര പരിശ്രമങ്ങള്‍ക്കൊടുവില്‍ ഇന്ന് കാട്ടാനക്കൂട്ടത്തോടൊപ്പം ചേര്‍ത്തിരിക്കുയാണ്.
10.08.2022‑ന് രാവിലെയാണ് ഏകദേശം മൂന്നുനാല് മാസം പ്രായമായ കാട്ടാനക്കുട്ടിയെ നെടുങ്കയം ഐ.ബി കോമ്പൗണ്ടില്‍ കണ്ടെത്തിയത്. അവിടെ നിന്നും കാനേകര ഭാഗത്തേക്ക് പോയ കാട്ടാനക്കുട്ടി രാത്രി 8.30 ഓടെ ചെറുപുഴ വളയംകുണ്ടിലെ സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് എത്തിപ്പെടുകയായിരുന്നു. ഇവിടെ നിന്നും വനം വകുപ്പ് അധികൃതര്‍ പിടികൂടി ചെറുപുഴ തേക്കുതോട്ടത്തിനു സമീപം കാട്ടാനക്കൂട്ടത്തോടൊപ്പം ചേരുന്നതിനായി ഇറക്കി വിട്ടെങ്കിലും വീണ്ടും കൂട്ടം തെറ്റി പിറ്റേദിവസം പുലര്‍ച്ചെ പടുക്ക ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ ജനവാസ മേഖലയില്‍ എത്തിപ്പെട്ടു. വീണ്ടും പലതവണ കാട്ടിലേക്ക് കയറ്റി വിട്ടെങ്കിലും തിരികെ ഇറങ്ങുകയായിരുന്നു. നിരന്തര പരിശ്രമങ്ങള്‍ക്കൊടുവില്‍ ഇന്ന് രാവിലെയോടെയാണ് കാട്ടാനക്കുട്ടിയെ ആനക്കൂട്ടത്തോടൊപ്പം ചേര്‍ക്കാനായത്.

Eng­lish Sum­ma­ry: wild ele­phant cub was left with the herd of elephants
You may also like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.