23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 21, 2024
November 20, 2024
November 17, 2024
November 11, 2024
November 9, 2024
November 3, 2024
November 3, 2024
October 23, 2024
October 20, 2024
October 20, 2024

കിളിമഞ്ചാരോ പർവതത്തിൽ കാട്ടുതീ പടരുന്നു

Janayugom Webdesk
ഡൊഡോമ
October 26, 2022 8:45 am

ആഫ്രിക്കയിലെ ഏറ്റവും ഉയര്‍ന്ന് കൊടുമുടിയെന്ന് അറിയപ്പെടുന്ന കിളിമഞ്ചാരോ പർവതത്തിൽ വീണ്ടും കാട്ടുതീ. അതേസമയം വെള്ളിയാഴ്ച ആരംഭിച്ച കാട്ടുതീ നിയന്ത്രണവിധേയമാണെന്ന് ടാൻസാനിയൻ അധികൃതർ അറിയിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ വീണ്ടും കാട്ടുതീ പടരുകയായിരുന്നു. ഇതുവരെ ആളപായമോ മരണമോ റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രദേശത്ത് നാശനഷ്ടത്തിന്റെ വ്യാപ്തിയെക്കുറിച്ച് അധികൃതർ പ്രതികരിച്ചിട്ടില്ല.

കൊടുമുടിയുടെ തെക്ക് ഭാഗത്ത് കരംഗ സൈറ്റിന് സമീപം വെള്ളിയാഴ്ച വൈകുന്നേരമാണ് തീപിടുത്തം ആരംഭിച്ചത്. ശക്തമായ കാറ്റിനെ തുടര്‍ന്ന് തീ ആളിപ്പിടിച്ചു. തുടര്‍ന്ന് രണ്ട് ദിവസം നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി. വിദ്യാർത്ഥികളും സന്നദ്ധപ്രവർത്തകരും ഉൾപ്പെടെ 400 പേരടങ്ങുന്ന സംഘമാണ് ഞായറാഴ്ചയോടെ തീയണച്ചത്.

തീ നിയന്ത്രണത്തിലായിരുന്ന മൂന്ന് സ്ഥലങ്ങളിൽ രാത്രിയോടെ വീണ്ടും തീപിടിത്തമുണ്ടായതായി ​ ടൂറിസം മന്ത്രാലയത്തിലെ സ്ഥിരം സെക്രട്ടറി എലിയാമണി സെഡോയേക പറഞ്ഞു. തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും കാലാവസ്ഥയിൽ മാറ്റമുണ്ടായില്ലെങ്കില്‍ സ്ഥിതിഗതികൾ നിയന്ത്രിക്കുമെന്നും സെഡോയേക വ്യക്താക്കി.

Eng­lish Summary:Wildfires are spread­ing on Mount Kilimanjaro
You may also like this video

TOP NEWS

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.