28 January 2026, Wednesday

ചിലിയില്‍ കാട്ടുതീ പടരുന്നു; 20 മരണം, 50,000 പേരെ ഒഴുപ്പിച്ചു

Janayugom Webdesk
സാന്റിയാഗോ
January 28, 2026 9:10 pm

ചിലിയുടെ തെക്കന്‍ മേഖലയില്‍ കാട്ടുതീ പടരുന്നു. കാട്ടുതീ പടര്‍ന്നുണ്ടായ വിവിധ അപകടങ്ങളില്‍ 20 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. വിവിധ ഭാഗങ്ങളില്‍ നിന്നായി അരലക്ഷം പേരെ ഒഴിപ്പിച്ചു. നുബിള്‍, ബയോ ബയോ, ല അരൗകാനിയ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തോളം സ്ഥലങ്ങളില്‍ അഗ്നിശമന സേനയും മറ്റ് ഏജന്‍സികളും തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടത്തിവരുകയാണെന്ന് നാഷണല്‍ ഫോറസ്ട്രി കോര്‍പറേഷന്‍ (സിഒഎന്‍എഎഫ്) അറിയിച്ചു. രാജ്യത്ത് 48 സജീവ തീപിടിത്തങ്ങളുണ്ടെന്ന് സിഒഎന്‍എഎഫ് ഡയറക്ടര്‍ റൊഡ്രിഗൊ ഇല്ലെസ്ക പറഞ്ഞു. 

ഈ മാസം 17 മുതലാണ് കാട്ടുതീ ആരംഭിച്ചത്. ഇതുവരെ 300 ഓളം കാട്ടുതീകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 139 എണ്ണം നിയന്ത്രണവിധേയമാക്കി. ദുരന്ത മേഖലയില്‍ നിന്ന് രണ്ടായിരം ടണ്ണിലധികം അവശിഷ്ടങ്ങള്‍ നീക്കം ചെയ്യണമെന്ന് പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. 64,000 ഹെക്ടര്‍ മേഖലയില്‍ തീ പടര്‍ന്നുപിടിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തീ ഇനിയും നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നാശനഷ്ടങ്ങളുടെ തോത് വര്‍ധക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചിലിയില്‍ കാട്ടുതീ പതിവാണെങ്കിലും ഇക്കുറി തീവ്രത വളരെക്കുടുതലാണ്. ഉയര്‍ന്ന ചൂട്, വരള്‍ച്ച, കാറ്റ്, പ്രകൃതിക്ക് മേലുള്ള ചൂഷണം എന്നിവയാണ് ഇക്കുറി കാറ്റ് വര്‍ധിക്കാന്‍ കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.