24 January 2026, Saturday

വന്യജീവി ആക്രമണം അഞ്ച് വര്‍ഷത്തിനിടെ 2,950 മരണം

Janayugom Webdesk
ന്യൂഡൽഹി
July 30, 2023 10:20 pm

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യയിൽ 2,950 പേർക്ക് ആനയുടെയും കടുവയുടെയും ആക്രമണം മൂലം ജീവന്‍ നഷ്ടമായതായി കണക്കുകള്‍.
2022–23ൽ 605 പേർ ആനയുടെ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്ന് പരിസ്ഥിതി, വനം സഹമന്ത്രി അശ്വിനി കുമാർ രാജ്യസഭയെ അറിയിച്ചു. 148 മരണങ്ങളോടെ ഒഡിഷയിലാണ് ഏറ്റവും കൂടുതൽ ആക്രമണങ്ങളുണ്ടായത്. 2021ൽ കടുവകളുടെ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 59 ആയിരുന്നു. 2022ൽ ഇത് 103 ആയി ഉയർന്നതായും മന്ത്രി അറിയിച്ചു.
കടുവയുടെ ആക്രമണത്തിൽ ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത് മഹാരാഷ്ട്രയിലാണ്. ഇവിടെ 85 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. മനുഷ്യ‑വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് നടപടിയെടുക്കണമെന്ന് നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ഇതിനായി വിവിധ നിരീക്ഷണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രാലയം പറയുന്നു.

eng­lish sum­ma­ry; Wildlife attacks kill 2,950 in five years

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.